പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ പ്രമേയത്തിന് യു ഡി എഫ് നോട്ടീസ് നല്‍കി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ പ്രമേയത്തിന് യു ഡി എഫ് നോട്ടീസ് നല്‍കി

കാസര്‍കോട്: (www.kasargodvartha.com 16.01.2020) രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാകി രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന തരത്തില്‍ രാജ്യത്ത് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമവും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന എന്‍ ആര്‍ സി നിയമവും പിന്‍വലിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ യു ഡി എഫ് പ്രമേയത്തിന് അനുമതി തേടി കത്ത് നല്‍കി.


കാസര്‍കോട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫരീദ സക്കീര്‍ ആണ് കത്ത് നല്‍കിയത്. ജില്ലാ പഞ്ചായത്ത് എഡ്യൂക്കേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ പിന്താങ്ങി.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Panchayath, UDF, UDF give notice for pass resolution against CAA
  < !- START disable copy paste -->