തീര്‍ഥങ്കര ക്ഷേത്രകവര്‍ച്ച; പോലീസ് നായ മണം പിടിച്ചോടിയത് ക്ഷേത്രത്തിനു ചുറ്റുമുള്ള കുറ്റിക്കാട്ടിലേക്ക്, ക്ഷേത്രത്തെ കുറിച്ച് നന്നായി അറിയാവുന്നയാളാണ് മോഷ്ടാവെന്ന് പോലീസ് നിഗമനം

തീര്‍ഥങ്കര ക്ഷേത്രകവര്‍ച്ച; പോലീസ് നായ മണം പിടിച്ചോടിയത് ക്ഷേത്രത്തിനു ചുറ്റുമുള്ള കുറ്റിക്കാട്ടിലേക്ക്, ക്ഷേത്രത്തെ കുറിച്ച് നന്നായി അറിയാവുന്നയാളാണ് മോഷ്ടാവെന്ന് പോലീസ് നിഗമനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.01.2020) പടന്നക്കാട് തീര്‍ഥങ്കരയിലെ കടിഞ്ഞത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും 18 പവന്‍ ആഭരണങ്ങളും 15,000 രൂപയും കവര്‍ച്ച ചെയ്ത കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ക്ഷേത്രത്തെ കുറിച്ച് നന്നായി അറിയാവുന്നയാളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.

ക്ഷേത്രം ട്രസ്റ്റി പടന്നക്കാട് നമ്പ്യാര്‍ക്കാലിലെ രാമന്‍കാനത്തായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. പോലീസ് നായ മണം പിടിച്ച് ക്ഷേത്രത്തിനു ചുറ്റുമുള്ള കുറ്റിക്കാട്ടിലേക്കാണ് ഓടിയത്.


ഓടിളക്കി അകത്തു കടന്ന മോഷ്ടാവ് ചുറ്റമ്പലത്തിന്റെ അകത്തുകടന്ന് ആറേമുക്കാല്‍ പവന്റെ സ്വര്‍ണകിരീടം, മൂന്ന് മാലകള്‍ എന്നിവയാണ് കവര്‍ന്നത്. ക്ഷേത്ര ഓഫീസില്‍ സൂക്ഷിച്ചതായിരുന്നു പണം. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൂജാരി ഗോപിനാഥന്‍ കാനത്തായര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ക്ഷേത്രം തുറന്ന് അകത്തുകടന്നപ്പോഴാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പെട്ടത്. ശ്രീകോവിലില്‍നിന്നും വിളക്ക് തെളിയുന്നത് കണ്ടു. ഇതോടെ ശ്രീകോവിലിന്റെ വാതില്‍ തുറന്നതായി മനസിലായി. ശ്രീകോവിലിനകത്ത് പ്ലാസ്റ്റിക് പെട്ടിയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

വിവരമറിഞ്ഞ് ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫ്, കാഞ്ഞങ്ങാട് ഡി വൈ എസ് പി. പി കെ സുധാകരന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Kanhangad, Padannakad, Robbery, Temple, Police, Investigation, Theerthangara Temple robbery; Police investigation tighten
  < !- START disable copy paste -->