city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് വാര്‍ത്ത തുണയായി; നീലേശ്വരം നഗരസഭയിലെ തീരദേശ വാര്‍ഡുകളില്‍ വെളിച്ച വിപ്ലവം സൃഷ്ടിച്ച് നഗരസഭ


നീലേശ്വരം:  (www.kasargodvartha.com 13.01.2020) നീലേശ്വരം നഗരസഭയില്‍ തീരദേശ വാര്‍ഡുകളില്‍ വെളിച്ച വിപ്ലവം സൃഷ്ടിച്ച് നഗരസഭ. നാട്ടുകാരും കൗണ്‍സിലര്‍മാറും പ്രതിഷേധവുമായി രംഗത്തു വന്നത് കാസര്‍കോട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതാണ് അധികൃതരുടെ കണ്ണ് തുറപ്പിച്ചത്. തീരദേശ വാര്‍ഡുകളായ 26, 27, 28 വാര്‍ഡുകളോട് നഗരസഭ അവഗണന കാണിക്കുന്നതായാണ് നാട്ടുകാരും കൗണ്‍സിലര്‍മാരും ആരോപിച്ചത്. മാസങ്ങളായി ഈ പ്രദേശത്തെ തെരുവു വിളക്കുകളൊന്നും കത്തുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു.

നേരത്തെ കരാര്‍ ഏറ്റെടുത്തവര്‍ ശരിയായ രീതിയില്‍ ജോലി ചെയ്യാത്തതിനാല്‍ അവരെ ഒഴിവാക്കി കൊണ്ട് കുടുംബശ്രീക്കാണ് തെരുവു വിളക്കിന്റെ കരാര്‍ നല്‍കിയത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പേര് പറഞ്ഞ് ടൗണുകളിലെ വാര്‍ഡുകളില്‍ മാത്രമാണ് തെരുവു വിളക്കു കത്തിക്കാന്‍ അധികൃതര്‍ തയ്യാറായത്. കലോത്സവം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും തീരദേശ വാര്‍ഡുകളിലെ തെരുവു വിളക്കുകള്‍ കത്തിക്കാത്തതു കൊണ്ട് നാട്ടുകാര്‍ പോസ്റ്റുകളില്‍ പന്തം കൊളുത്തി പ്രതിഷേധിച്ചത് കാസര്‍കോട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ അധികൃതര്‍ തീരദേശ വാര്‍ഡുകളിലും വെളിച്ചമെത്തിക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.

26-ാം വാര്‍ഡ് കൗണ്‍സിലറായ ആഇശയും 27-ാം വാര്‍ഡ് കൗണ്‍സിലര്‍ ബീനയും 28-ാം വാര്‍ഡ് കൗണ്‍സിലര്‍ റഷീദയും നാട്ടുകാരുടെ പ്രതിഷേധത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരദേശത്ത് ഓട്ടോമാറ്റിക് ലൈറ്റുകളായതിനാല്‍ അവ കിട്ടാന്‍ പ്രയാസമായതിനാലാണ് പ്രവര്‍ത്തി വൈകുന്നതെന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സന്ധ്യ വ്യക്തമാക്കിയിരുന്നു. പത്തു ദിവസത്തിനകം എല്ലാ വാര്‍ഡുകളിലും വെളിച്ചമെത്തിക്കുമെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാസര്‍കോട് വാര്‍ത്തയെ അറിയിച്ചിരുന്നു.

Related News:
നീലേശ്വരം നഗരസഭയില്‍ തീരദേശ വാര്‍ഡുകളോട് അവഗണന; നാട്ടുകാര്‍ പോസ്റ്റിനു കീഴെ പന്തം കൊളുത്തി പ്രതിഷേധിച്ചു, 10 ദിവസത്തിനകം തെരുവു വിളക്കു കത്തിക്കുമെന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പോഴ്‌സണ്‍

കാസര്‍കോട് വാര്‍ത്ത തുണയായി; നീലേശ്വരം നഗരസഭയിലെ തീരദേശ വാര്‍ഡുകളില്‍ വെളിച്ച വിപ്ലവം സൃഷ്ടിച്ച് നഗരസഭ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, Nileshwaram, Kasargodvartha, Street lights, Wards, Muncipality, Street lights installed in Neeleshwaram municipality wards

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL