city-gold-ad-for-blogger
Aster MIMS 10/10/2023

വീട്ടില്‍ നടപ്പിലാക്കിയത് അരുംകൊല, പുറത്തറിയാതിരിക്കാന്‍ ഒരുക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ, മൃതദേഹവുമായി സ്വന്തം ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കാറില്‍ സഞ്ചാരം, ഒടുവില്‍ സി ബ്രാഞ്ചിന്റെ അന്വേഷണം അധ്യാപകനും കാര്‍ ഡ്രൈവര്‍ക്കും വിലങ്ങ് തീര്‍ത്തു, അധ്യാപിക രൂപശ്രീയുടെ കൊലപാതകത്തിന്റെ ചുരുളഴിച്ചതിന്റെ അഭിമാനത്തില്‍ ജില്ലാ പോലീസ്

കാസര്‍കോട്: (www.kasargodvartha.com 24.01.2020) മഞ്ചേശ്വരം മിയാപദവ് കടപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിയാപദവ് ചിഗിര്‍പദവ് ചന്ദ്രകൃപയിലെ എ. ചന്ദ്രശേഖരന്റെ ഭാര്യയും അധ്യാപികയുമായ രൂപശ്രീ (44)യുടെ മരണം കൊലപാതകമെന്ന് തെളിയിച്ചതിന്റെ അഭിമാനത്തില്‍ ജില്ലാ പോലീസ്. കാര്യമായ തെളിവുകളൊന്നും ഇല്ലാതിരുന്നിട്ടുകൂടി പ്രതികളെ തന്ത്രപരമായി നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് സി ബ്രാഞ്ച് കുരുക്കിലാക്കിയത്. സി ബ്രാഞ്ച് ഡി വൈ എസ് പി എ സതീഷ് കുമാര്‍, എസ് ഐ പി ബാബു, മഞ്ചേശ്വരം അഡീ. എസ് ഐ ബാലചന്ദ്രന്‍, കുമ്പള സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രതീഷ് ഗോപാലന്‍ എന്നിവരുടെ രണ്ട് ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് രൂപശ്രീയുടെ മരണം തങ്ങളാണ് നടത്തിയതെന്ന് പ്രതികളായ മിയാപ്പദവിലെ വെങ്കിട്ട രമണ കാരന്തര (50) വെളിപ്പെടുത്തി.

2003 മുതല്‍ മിയാപ്പദവ് ഹൈസ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ് പൂജാരി കൂടിയായ വെങ്കിട്ട രമണ. 2014ലാണ് രൂപശ്രീ ഇതേ സ്‌കൂളില്‍ സോഷ്യല്‍ സ്റ്റഡീസ് അധ്യാപികയായി എത്തുന്നത്. പഠനത്തിന്റെ ഭാഗമായി പ്രൊജക്ടും ക്ലേ മോഡലിംഗും മറ്റും ഉണ്ടാക്കാന്‍ ചിത്രകലാ അധ്യാപകനായ വെങ്കിട്ട രമണയുടെ സഹായം തേടുകയും സ്‌കൂളിന് പല മത്സരങ്ങളിലും സമ്മാനങ്ങളും ലഭിച്ചതോടെ ഇവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ അടുത്തു. ഇത് വൈകാതെ തന്നെ സ്‌നേഹ ബന്ധത്തിലേക്ക് മാറി. ഇതിനിടയില്‍ മറ്റൊരു അധ്യാപകനുമായി രൂപശ്രീക്ക് ബന്ധമുണ്ടെന്ന സംശയം ഉടലെടുത്തതോടെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. തനിക്ക് ആരോപിക്കപ്പെടുന്നതു പോലുള്ള ഒരു ബന്ധവും ഇല്ലെന്ന് രൂപശ്രീ ആവര്‍ത്തിച്ച് പറഞ്ഞിട്ടും അത് ഉള്‍ക്കൊള്ളാന്‍ വെങ്കിട്ട രമണയ്ക്ക് കഴിഞ്ഞിരുന്നില്ല. അധ്യാപകനോട് പല തവണകളിലായി മൂന്നു ലക്ഷത്തോളം രൂപ രൂപശ്രീ വാങ്ങിയിരുന്നതായും പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചിട്ടുണ്ട്. ഇതിനിടയില്‍ തന്റെ വീട്ടില്‍ പൂജ ആവശ്യത്തിന് വന്നതോടെയാണ് നിരഞ്ജനുമായി (25) അധ്യാപകന് അടുത്ത ബന്ധമുണ്ടായത്. അധ്യാപകന്റെ പല പൂജാ പരിപാടികള്‍ക്കും ഒപ്പം പോകാറുള്ളത് നിരഞ്ജനായിരുന്നു. ഇതിനിടയിലാണ് ഒരു ദിവസം പൂജയ്ക്ക് പോയപ്പോള്‍ രൂപശ്രീയുമായുള്ള പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുകയും അവളെ തട്ടിക്കളയാന്‍ ഒപ്പം നില്‍ക്കണമെന്നും വെങ്കിട്ടരമണ ആവശ്യപ്പെട്ടത്. ഇതുപ്രകാരം നിരഞ്ജന്‍ ഇതിന് സമ്മതം മൂളി.

ജനുവരി 16ന് ഉച്ചയ്ക്കു ശേഷം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് അവധിയെടുത്ത് പോയതായിരുന്നു രൂപശ്രീ. ഫോണില്‍ വിളിച്ച് വഴിയില്‍ കാത്തുനില്‍ക്കാമെന്ന് വെങ്കിട്ടരമണന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. രൂപശ്രീ സ്‌കൂട്ടറിലും പിറകെ കാറില്‍ വെങ്കിട്ട രമണയും പോകുന്നതിന്റെ സി സി ടി വി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് വഴി മധ്യേ രൂപശ്രീ സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയിടുകയും കാറില്‍ വെങ്കിട്ട രമണയുടെ വീട്ടിലേക്ക് പോവുകയുമായിരുന്നു. ഈ സമയം ഭാര്യയെയും മകളെയും മംഗളൂരുവിലെ ഒരു വിവാഹ പരിപാടിയില്‍ പങ്കെടുക്കാന്‍ വെങ്കട്ട രമണ അയച്ചിരുന്നു. പിന്നീട് നിരഞ്ജനും വീട്ടിലെത്തി. വീട്ടില്‍ വെച്ച് മറ്റൊരു അധ്യാപകനുമായുള്ള ബന്ധത്തെ കുറിച്ച് ചര്‍ച്ച ചെയ്തതോടെ വഴക്കുണ്ടാവുകയും ഇറങ്ങിപ്പോകാന്‍ ശ്രമിക്കുമ്പോള്‍ ബക്കറ്റില്‍ നിറച്ചു വെച്ച വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനായി നിരഞ്ജന്റെ സഹായവും വെങ്കിട്ടരമണയ്ക്ക് ലഭിച്ചു.

കൈയ്യും കാലും പിടിച്ചാണ് ബക്കറ്റില്‍ മുക്കിയത്. രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ രൂപശ്രീ നടത്തിയിരുന്നുവെങ്കിലും അത് ദുര്‍ബലമായിരുന്നുവെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഒച്ചവെക്കാന്‍ ശ്രമിച്ചപ്പോള്‍ മൂക്കുംവായയും പൊത്തിപ്പിടിച്ചാണ് ബക്കറ്റില്‍ മുക്കിയതെന്നും പ്രതികള്‍ സമ്മതിച്ചു. കൊലപാതകം നടത്തിയ ശേഷം കാറിലെ ഡിക്കിയില്‍ മൃതദേഹം ഒളിപ്പിച്ചു. ബാഗും ഡിക്കിയില്‍ തന്നെയാണ് വെച്ചിരുന്നത്. മൃതദേഹം ഡിക്കിയില്‍ ഉള്ളപ്പോള്‍ തന്നെ വിവാഹം കഴിഞ്ഞ് മംഗളൂരുവില്‍ നിന്നും ഹൊസങ്കടിയിലെത്തിയ ഭാര്യയെയും മകളെയും ഇതേ കാറില്‍ കയറ്റി വീട്ടിലെത്തിച്ച ശേഷമാണ് വെങ്കിട്ടരമണയും നിരഞ്ജനും മൃതദേഹം ഉപേക്ഷിക്കാനായി പുറപ്പെട്ടത്. വിട്‌ള ഭാഗത്തേക്ക് ഇവര്‍ കാറില്‍ പോയിരുന്നു. എന്നാല്‍ അവിടെയൊന്നും മൃതദേഹം ഉപേക്ഷിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് വീണ്ടും തിരിച്ച് രാത്രി 11 മണിയോടെ മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടപ്പുറത്ത് എത്തുകയായിരുന്നു. ഇവിടെ വെച്ച് മൃതദേഹം കടലിലെറിയുകയായിരുന്നു. അധ്യാപികയുടെ ബാഗ് കടപ്പുറത്തെ കുറ്റിക്കാട്ടില്‍ വലിച്ചെറിയുകയും ചെയ്തു.

ആദ്യം കേസ് അന്വേഷിച്ച മഞ്ചേശ്വരം പോലീസ് തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ടും അധ്യാപകന്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനിടയില്‍ രൂപശ്രീയുടെ ഭര്‍ത്താവും മക്കളും കൊലപാതകമാണെന്ന കാര്യത്തില്‍ ഉറച്ചുനിന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വെങ്കിട്ടരമണയായിരിക്കുമെന്ന് മാതാവ് പറഞ്ഞതായി മകന്‍ പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ജില്ലാ സി ബ്രാഞ്ചിന് കൈമാറിയത്. പ്രതികളെ വെള്ളിയാഴ്ച രാത്രിയോടെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. നിരഞ്ജനെ കടപ്പുറത്ത് കൊണ്ടുപോയി സ്ഥല നിര്‍ണയം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ റിമാന്‍ഡ് റിപോര്‍ട്ടിനൊപ്പം തന്നെ അപേക്ഷ നല്‍കുമെന്ന് അന്വേഷണ സംഘം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

വീട്ടില്‍ നടപ്പിലാക്കിയത് അരുംകൊല, പുറത്തറിയാതിരിക്കാന്‍ ഒരുക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ, മൃതദേഹവുമായി സ്വന്തം ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കാറില്‍ സഞ്ചാരം, ഒടുവില്‍ സി ബ്രാഞ്ചിന്റെ അന്വേഷണം അധ്യാപകനും കാര്‍ ഡ്രൈവര്‍ക്കും വിലങ്ങ് തീര്‍ത്തു, അധ്യാപിക രൂപശ്രീയുടെ കൊലപാതകത്തിന്റെ ചുരുളഴിച്ചതിന്റെ അഭിമാനത്തില്‍ ജില്ലാ പോലീസ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Manjeshwaram, Murder-case, Crime, Trending, Story of Rupasree's murder
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL