City Gold
news portal
» » » » » » » » » മര വ്യാപാരി ഇസ്മാഈലിന്റെ കൊലപാതകം; മഞ്ചേശ്വരം എസ് ഐ അനൂപ് കുമാര്‍ സേതുരാമയ്യറായതോടെ ആത്മഹത്യ കൊലപാതകമായി! കുടുങ്ങിയത് ഭാര്യയും കാമുകനും, സുഹൃത്തുക്കള്‍ ഒളിവില്‍, സംഭവത്തിന്റെ കഥ ഇങ്ങനെ...

കാസര്‍കോട്: (www.kasargodvartha.com 24.01.2020) തലപ്പാടി കെ സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയിലെ താമസക്കാരനുമായ ഇസ്മാഈലി(50) ന്റെ കൊലപാതകത്തിന്റെ ചുരുളഴിച്ചത് മഞ്ചേശ്വരം എസ് ഐ ഇ അനൂപ് കുമാറും സി ഐ എ വി ദിനേശ് കുമാറും നടത്തിയ തന്ത്രപരമായ അന്വേഷണം. ഭര്‍ത്താവിന്റെ ഘാതകിയായ ഭാര്യ ആഇശ (42)യെയും ബന്ധുവും കാമുകനും അയല്‍വാസിയുമായ മുഹമ്മദ് ഹനീഫ (35)യെയുമാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇസ്മാഈലിനെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ സഹോദരന്‍ നൂര്‍ മുഹമ്മദിന് ഫോണ്‍ ചെയ്ത് സഹോദരന്‍ മരിച്ചതായി അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ സഹോദരനും ബന്ധുക്കളും ഇസ്മാഈലിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതോടെ സംശയം തോന്നി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഭാര്യയെ ചോദ്യം ചെയ്തതോടെ തൂങ്ങിയ നിലയില്‍ കണ്ടപ്പോള്‍ കെട്ടഴിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്. അയല്‍വാസി മുഹമ്മദ് ഹനീഫയുടെ സഹായത്തോടെയാണ് മൃതദേഹം താഴയിറക്കിയതെന്നും ഇവര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം കളവാണെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി.

സ്ഥിരമായി മദ്യപിച്ചു വന്ന് ഉപദ്രവിച്ചതും കാമുകനുമായുള്ള അവിഹിത ബന്ധം തുടര്‍ന്നു പോകുന്നതിനുമാണ് ആഇശ കൊലപാതകം നടത്താന്‍ കൂട്ടുനിന്നത്. കാമുകന്‍ മുഹമ്മദ് ഹനീഫയെ ഇതിനായി ചുമതലപ്പെടുത്തി. കര്‍ണാടക സ്വദേശികളായ അറഫാത്തും സിദ്ദീഖുമാണ് കൃത്യം നടത്താന്‍ കൂട്ടിനെത്തിയത്. രാത്രി 12 മണിക്കും ഒരു മണിക്കുമിടയിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കൊലയാളികള്‍ക്ക് കതക് തുറന്നുകൊടുത്തത് ഭാര്യയായിരുന്നു. ഇസ്മാഈലിന് ഒരു മകളും രണ്ട് ആണ്‍മക്കളുമുണ്ട്. കല്യാണം കഴിഞ്ഞ മകള്‍ ഭര്‍തൃവീട്ടിലും ആണ്‍മക്കള്‍ ഗള്‍ഫിലുമായിരുന്നു.

ചോദ്യം ചെയ്യലില്‍ കൊലപാതകമാണെന്ന് സമ്മതിക്കാന്‍ ഭാര്യ തയ്യാറായിരുന്നില്ല. പോസ്റ്റുമോര്‍ട്ടത്തിലൂടെ തൂങ്ങിമരണമോ ശ്വാസംമുട്ടി മരിച്ചതോ ആയിരിക്കാമെന്ന സാധ്യതയാണ് പോലീസിന് ലഭിച്ചത്. സംഭവം നടന്നതിനു പിന്നാലെ കാമുകന്‍ മുഹമ്മദ് ഹനീഫ നാട്ടില്‍ നിന്നും മുങ്ങിയത് സംശയത്തിന് ബലം നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കാമുകനെ പിടികൂടിയത്. 10,000 രൂപ കൂട്ടുപ്രതികള്‍ക്ക് നല്‍കാമെന്ന് ആഇശ സമ്മതിച്ചതായി കാമുകന്‍ മുഹമ്മദ് ഹനീഫ പോലീസിനോട് പറഞ്ഞിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Murder-case, Crime, Trending, Story of Ismael's murder
  < !- START disable copy paste -->   

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date