Join Whatsapp Group. Join now!
Aster MIMS 10/10/2023

പാചകവാതക വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനം: അഞ്ചുമാസത്തിനിടെ 140 രൂപയുടെ വര്‍ധന

പാചകവാതക വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനം News, New Delhi, Gas cylinder, Increase, Price, Prices of LPG increased: in 5 month increased 140
ന്യൂഡെല്‍ഹി: (www.kasargodvartha.com 01.01.2020) പാചകവാതക വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനം. സബ്സിഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില അഞ്ചുമാസത്തിനിടെ കൂടിയത് 140 രൂപ. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയില്‍ സബ്സിഡിരഹിത പാചകവാതകത്തിന്റെ വില സിലിണ്ടറിന് 714 രൂപയായി. പുതുക്കിയ വില ബുധനാഴ്ച്ച പ്രാബല്യത്തില്‍ വന്നു. 19 കിലോഗ്രാമുളള സിലിണ്ടറുകളുടെ വിലയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

തുടര്‍ച്ചയായി അഞ്ചാം മാസമാണ് വില ഉയര്‍ന്നത്. ഏകദേശം 140 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിവര്‍ഷം 12 സിലിണ്ടറുകളാണ് ഒരു കുടുംബത്തിന് സബ്സിഡിനിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->
 Keywords: News, New Delhi, Gas cylinder, Increase, Price, Prices of LPG increased: in 5 month increased 140