Join Whatsapp Group. Join now!
Aster MIMS 10/10/2023

പോളിയോ തുള്ളി മരുന്ന് വിതരണം; ജനങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണ മാറ്റാന്‍ ഡോക്ടര്‍ തന്നെ തന്റെ രണ്ടു കുട്ടികള്‍ക്ക് ആദ്യം തുള്ളി മരുന്ന് നല്‍കി

സംസ്ഥാനത്തെ പോളിയോ തുള്ളി വിതരണം ആരംഭിച്ചു. ചില കോണുകളില്‍ പോളിയോ തുള്ളി മരുന്ന് വിതരണത്തിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന Kasaragod, Kerala, news, Trikaripur, Top-Headlines, Doctor, health, Polio vaccine distributed by Doctor for his children
തൃക്കരിപ്പൂര്‍: (www.kasargodvartha.com 20.01.2020) സംസ്ഥാനത്തെ പോളിയോ തുള്ളി വിതരണം ആരംഭിച്ചു. ചില കോണുകളില്‍ പോളിയോ തുള്ളി മരുന്ന് വിതരണത്തിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പല മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കാത്ത അവസ്ഥയും നിലവിലുള്ളതിനാല്‍ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സ്വന്തം മക്കള്‍ക്ക് ആദ്യം തുള്ളിമരുന്ന് നല്‍കി മാതൃകയായിരിക്കുകയാണ് ഉടുമ്പുന്തലയിലെ ഡോക്ടര്‍. ഉടുമ്പുന്തല പി എച്ച് സിയിലെ ഡോക്ടര്‍ നിഹാസും ഭാര്യ സഹാനയുമാണ് തങ്ങളുടെ മൂന്ന് വയസുള്ള ആയാനെയും മൂന്ന് മാസം പ്രായമായ ഇലാനെയും ജോലി ചെയ്യുന്ന ആശുപത്രിയില്‍ തന്നെ എത്തിച്ച് തുള്ളി മരുന്ന് നല്‍കിയത്.

നമുക്ക് ചുറ്റും പോളിയോ ബാധിച്ച ഒരുപാട് കുരുന്നുകള്‍ ഇന്നും മനസിനെ വേദനിപ്പിക്കുന്ന കാഴ്ചകളായി അവശേഷിക്കുകയാണ്. സമൂഹം എത്ര തന്നെ ഉന്നതിയില്‍ എത്തിയാലും സോഷ്യല്‍ മീഡിയയില്‍ വരുന്ന അല്‍പത്തരങ്ങളെ തൊണ്ട തൊടാതെ വിഴുങ്ങാനാണ് താല്‍പര്യം. എല്ലാ മാതാപിതാക്കളും പോളിയോ എന്ന വിപത്തില്‍ നിന്നും കുരുന്നുകളെ രക്ഷിക്കാന്‍ അഞ്ചു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കണമെന്ന് ഡോക്ടര്‍ നിഹാസ് അഭ്യര്‍ത്ഥിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Trikaripur, Top-Headlines, Doctor, health, Polio vaccine distributed by Doctor for his children
  < !- START disable copy paste -->