വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കാസര്‍കോട് പോലീസ്

വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കാസര്‍കോട് പോലീസ്

കാസര്‍കോട്: (www.kasargodvartha.com 15.01.2020) ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നു ഉപയോഗത്തിനെതിരെ ശക്തമായി നടപടി സ്വീകരിക്കാന്‍ പോലീസ് തീരുമാനിച്ചതായി ജില്ലാ പോലീസ് ചീഫ് അറിയിച്ചു. ജില്ലയില്‍ നടക്കുന്ന വാഹന അപകടങ്ങള്‍ക്കും ക്രമസമാധാനപ്രശ്‌നങ്ങള്‍ക്കും മയക്കുമരുന്നു ഉപയോഗം വലിയതോതില്‍ പങ്കുവഹിക്കുന്നുണ്ട്. കോളേജുകളും മറ്റു സ്ഥാപനങ്ങളുമായി കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തി കൗമാരക്കാരെ വഴിതെറ്റിക്കുന്ന ഇത്തരം കച്ചവടക്കാരുടെയും, ഏജന്റുമാരുടെയും വിവരം പോലീസ് ശേഖരിച്ചുവരുന്നതായും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് ചീഫ് പറഞ്ഞു.

രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇത്തരം കച്ചവടത്തെക്കുറിച്ചും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചും വിവരം കിട്ടുന്ന പക്ഷം അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, നാര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പിയുടെ മൊബൈല്‍ നമ്പറായ 9497990144 ലോ അറിയിക്കണമെന്ന് പോലീസ് ചീഫ് അഭ്യര്‍ത്ഥിച്ചു. വിവരം കൈമാറുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കുന്നതാണ്.

ചില ആള്‍ക്കാര്‍ ജില്ലയില്‍ ഗൂഢലക്ഷ്യത്തോടെ സാമുദായിക ക്രമസമാധാനം ഉണ്ടാക്കുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി പല സന്ദേശങ്ങളും കൈമാറുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം സന്ദേശങ്ങള്‍ നിചസ്ഥിതി മനസിലാക്കാതെ പലരും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നതായും ശ്രദ്ധയില്‍പെട്ടു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായി നിയമനടപടി സ്വീകരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും നിര്‍ദേശം നല്‍കിയതായും പോലീസ് ചീഫ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Police, Police action tighten against Drug mafia
  < !- START disable copy paste -->