Join Whatsapp Group. Join now!
Aster MIMS 10/10/2023

'ഇന്ത്യ എല്ലാവരുടേതുമാണ്'; ഉറക്കെ വിളിച്ചു പറഞ്ഞ് സമര ചരിത്രം തീര്‍ത്ത് മുസ്ലിം ലീഗ് ദേശ് രക്ഷാ മാര്‍ച്ച്

കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യ എല്ലാവരുടേതുമാണ് എന്ന മുദ്രാവാഖ്യവുമായി ജില്ലാ ജനറല്‍ സെക്രട്ടറി എ Kasaragod, Kerala, news, Muslim-league, Top-Headlines, Muslim-league Desh Raksha march end
കാസര്‍കോട്: (www.kasargodvartha.com 13.01.2020) കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യ എല്ലാവരുടേതുമാണ് എന്ന മുദ്രാവാഖ്യവുമായി ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്റെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ മുസ്ലിം ലീഗ് ദേശ് രക്ഷാ മാര്‍ച്ച് പുതുചരിത്രം തീര്‍ത്തു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കാനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കാസര്‍കോടിന്റെ പ്രതിഷേധം ഉറക്കെ വിളിച്ച് പറഞ്ഞ് കൊണ്ടാണ് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലൂടെ ദേശ് രക്ഷാ മാര്‍ച്ച് കടന്ന് വന്നത്.

ശനിയാഴ്ച രാവിലെ നീലേശ്വരത്ത് വെച്ച് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്ത മാര്‍ച്ചിന്റെ ആദ്യദിനം രാത്രി ചിത്താരി ചാമുണ്ഡിക്കുന്നില്‍ സമാപിക്കുകയും രണ്ടാം ദിനപരിപാടി ഞായറാഴ്ച രാവിലെ ഉദുമയില്‍ നിന്ന് ആരംഭിച്ച് ഉച്ചയ്ക്ക് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയ പ്രസ് ക്ലമ്പ് ജംഗഷനില്‍ ഏര്‍പ്പെടുത്തിയ സ്വീകരണം ഏറ്റുവാങ്ങി രാത്രി കുമ്പളയില്‍ സമാപിച്ചത്.

സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി എ മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം അബ്ബാസ് സ്വാഗതം പറഞ്ഞു. ഡി സി സി ജനറല്‍ സെക്രട്ടറി ബാലകൃഷണന്‍ പെരിയ മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി, ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി ഇ അബ്ദുല്ല, വൈസ് ക്യാപ്റ്റന്‍ കല്ലട്ര മാഹിന്‍ ഹാജി, ഡയറക്ടര്‍ വി കെ പി ഹമീദലി, എം സി ഖമറുദ്ദീന്‍ എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, വി.കെ ബാവ, പി.എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, കെ.പി.സി.സി അംഗം പി എ അഷ്‌റഫലി, ആര്‍.എസ്.പി നേതാവ് കരിവെള്ളൂര്‍ വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



മുസ്ലിം ലീഗ് സംസ്ഥാന, ജില്ലാ കൗണ്‍സി അംഗങ്ങള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, നിയോജക മണ്ഡലം, മുനിസിപ്പല്‍ പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാര്‍, പോഷക സംഘടന ജില്ലാ കമ്മിറ്റി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, സഹകരണ സംഘങ്ങളിലെ ഡയറക്ടമാര്‍ എന്നിവര്‍ സ്ഥിരാംഗങ്ങളായ മാര്‍ച്ചില്‍ ജാഥ കടന്നു വന്ന ഓരോ നിയോജക മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആയിരം പ്രധാന പ്രവര്‍ത്തകരും പങ്കെടുത്തു.

വിവിധ കേന്ദ്രങ്ങളില്‍ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠന്‍, യു.ഡി.എഫ് കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, സാംസ്‌കാരിക നായകന്‍ പ്രൊഫസര്‍ എം.എ റഹ്മാന്‍, എം.എസ് മുഹമ്മദ് കുഞ്ഞി, എ.എം കടവത്ത്, കെ.ഇ.എ ബക്കര്‍, എം.പി ജാഫര്‍, കെ.എം ഷംസുദ്ധീന്‍ ഹാജി, കെ.അബ്ദുല്ല കുഞ്ഞി, എ.ബി ഷാഫി, വണ്‍ഫോര്‍ അബ്ദുര്‍ റഹ് മാന്‍, എം.ടി.പി കരീം, കെ.പി മുഹമ്മദ് അഷ്‌റഫ്, കരുണ്‍ താപ്പ, ബഷീര്‍ വെള്ളിക്കോത്ത്, എ. ഹമീദ് ഹാജി, ബേവിഞ്ച അബ്ദുല്ല, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, സി. മുഹമ്മദ് കുഞ്ഞി, ടി.പി. കുഞ്ഞബ്ദുല്ല ഹാജി, ഹാഷിം ബംബ്രാണി, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, എ.അഹ് മദ് ഹാജി, ഷരീഫ് കൊടവഞ്ചി, സി.എ.അബ്ദുല്ല കുഞ്ഞി, എ എ അബ്ദുര്‍ റഹ് മാന്‍, കാപ്പില്‍ മുഹമ്മദ് പാഷ, എ.പി ഉമ്മര്‍, ഖാദര്‍ ഹാജി ചെങ്കള, അഡ്വ. പി.എ ഫൈസല്‍, പി.പി നസീമ ടീച്ചര്‍, മുംതാസ് സമീറ, ആഇശത്ത് താഹിറ, ബീഫാത്വിമ ഇബ്രാഹിം, സ്വാദിഖ് പാക്യാര, ടി.ആര്‍ ഹനീഫ്, മുഹമ്മദലി പെരുമ്പട്ട തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ചിന് എസ്.ടി.യുവിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്, മാണിക്കോത്ത്, മേല്‍പറമ്പ, ചെമ്മനാട്, കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരം, ചൗക്കി, മൊഗ്രാല്‍ പുത്തൂര്‍ എന്നിവടങ്ങളിലും വനിതാ ലീഗ് കെ.എ.ടി.എഫ് തുടങ്ങിയ സംഘടനകളും മാര്‍ച്ചിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

സംസ്ഥാന വൈസ് ക്യാപ്റ്റന്‍ കെ.കെ ബദ്‌റുദ്ധീന്റെയും, ജില്ലാക്യാപ്റ്റന്‍ സി.ബി ലത്തീഫിന്റെയും നേതൃത്വത്തിലുള്ള മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗങ്ങളാണ് ഗതാഗത തടസ്സങ്ങളില്ലാതെ മാര്‍ച്ച് കടന്ന് പോകുന്നതിന് പൂര്‍ണമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഗ്രീന്‍സൈബര്‍ ടീം അംഗങ്ങള്‍ മാര്‍ച്ചിനെ സേഷ്യല്‍ മീഡിയ വഴി ലൈവായി ജനങ്ങളില്‍ എത്തിക്കുകയും ചെയ്തു. നീലേശ്വരം മുതല്‍ കുമ്പള വരെ മാര്‍ച്ചില്‍ പങ്കെടുത്ത മുഴുവനാളുകള്‍ക്കും ടാങ്കര്‍ ലോറിയില്‍ പ്രത്യേക കുടിവെള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. തികച്ചും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ഭക്ഷണവും കുടിവെള്ള വിതരണവും നടത്തിയത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Muslim-league, Top-Headlines, Muslim-league Desh Raksha march end
  < !- START disable copy paste -->