16 കാരിയെ തട്ടിക്കൊണ്ടുപോയി കാസര്‍കോട്ടുള്‍പെടെ പെണ്‍വാണിഭത്തിനായി ഉപയോഗിച്ച കേസിലെ പ്രതി ഫര്‍സാന അറസ്റ്റില്‍

16 കാരിയെ തട്ടിക്കൊണ്ടുപോയി കാസര്‍കോട്ടുള്‍പെടെ പെണ്‍വാണിഭത്തിനായി ഉപയോഗിച്ച കേസിലെ പ്രതി ഫര്‍സാന അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 15.01.2020) 16 കാരിയെ തട്ടിക്കൊണ്ടുപോയി കാസര്‍കോട്ടുള്‍പെടെ പെണ്‍വാണിഭത്തിനായി ഉപയോഗിച്ച കേസിലെ പ്രതി ഫര്‍സാന അറസ്റ്റിലായി. ചിക്കമംഗളൂരു സ്വദേശിനിയായ ഫര്‍സാന (35)യെ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റു ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊണ്ടുവന്ന് ടൂറിസ്റ്റ് ഹോമില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് അറസ്റ്റ്. കേസിലെ നാലാം പ്രതിയാണ് ഫര്‍സാന.

2019ല്‍ തിരുവമ്പാടി പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഈ കേസില്‍ റിസോര്‍ട്ടുടമയടക്കം മൂന്നുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. മലപ്പുറം പൂക്കോട്ടൂര്‍ വളമംഗലം എണ്ണക്കോട്ട് പറമ്പില്‍ മന്‍സൂര്‍ പാലത്തിങ്കല്‍ (27), കൊണ്ടോട്ടി തുറക്കല്‍ മന്‍സില്‍ വീട്ടില്‍ നിസാര്‍ ബാബു (37), റിസോര്‍ട്ടുടമ മലപ്പുറം ചീക്കോട് വാവൂര്‍ തെക്കുംകോളില്‍ മുഹമ്മദ് ബഷീര്‍ (49) എന്നിവരാണ് അറസ്റ്റിലായത്.


കൂടരഞ്ഞി കക്കാടംപൊയില്‍ കരിമ്പിലെ ഹില്‍വ്യൂ റിസോര്‍ട്ടില്‍ 2019 ഫെബ്രുവരി 12നാണ് പെണ്‍കുട്ടിയെ എത്തിച്ചത്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റ് നാലുപേരും ബാലത്സംഗം ചെയ്ത സംഭവത്തിലാണ് കേസ്. ഫര്‍സാന കുട്ടിയെ ഇവിടെ താമസിപ്പിച്ച് മറ്റ് നിരവധിപ്പേര്‍ക്ക് കാഴ്ചവെച്ചതായും പരാതിയുണ്ട്. പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് നേരത്തെ മൂന്നുപേര്‍ പിടിയിലായത്. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെയാണ് കേസ് ക്രൈം ഡിറ്റാച്ച്‌മെന്റിന് കൈമാറുകയായിരുന്നു.

കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ ഭ്രൂണ പരിശോധനയില്‍ പിടിയിലായ നിസാര്‍ ബാബുവാണ് ഗര്‍ഭത്തിന്റെ ഉത്തരവാദിയെന്ന് കണ്ടെത്തുകയും ചെയ്തു. റിസോര്‍ട്ട് പോലീസ് വളഞ്ഞപ്പോള്‍ ഓടുന്നതിനിടയില്‍ കല്ലുവെട്ട് കുഴിയില്‍ വീണപ്പോഴാണ് ഇയാള്‍ പോലീസ് പിടിയിലായത്.

പെണ്‍കുട്ടിയെ ഫര്‍സാന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലേക്ക് കൊണ്ടു പോയി വാടക ക്വാര്‍ട്ടേഴ്സുകളിലും റിസോര്‍ട്ടുകളിലും മറ്റും താമസിപ്പിക്കുകയും പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയും ചെയ്തതായി വിവരം പുറത്തുവന്നിട്ടുണ്ട്. ഈ സംഭവത്തിലും പോലീസ് അന്വേഷണം നടത്തിവരികയാണ്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, case, Police, Top-Headlines, Kozhikode, Molestation case; Farzana arrested
  < !- START disable copy paste -->