Join Whatsapp Group. Join now!
Aster MIMS 10/10/2023

അക്രമിത്തിനിരയായ മദ്രസ വിദ്യാര്‍ത്ഥികളെ എം സി ഖമറുദ്ദീന്‍ സന്ദര്‍ശിച്ചു; സംഘ്പരിവാര്‍ വര്‍ഗീയ കലാപത്തിന് കോപ്പ് കൂട്ടുന്നതായി സംശയിക്കുന്നതായി എം എല്‍ എ, പ്രതികള്‍ക്കെതിരെ 153 എ പ്രകാരം കേസെടുക്കണമെന്ന് മുസ്ലിം ലീഗ്

Kerala, kasaragod, news, Kumbala, MLA, visit, madrasa, Students, Muslim-league, MC Khamaruddin MLA visited attacked students പൗരത്വ ഭേദഗതി സമരങ്ങള്‍ ആളിക്കത്തുമ്പോള്‍ ജില്ലയില്‍ പ്രത്യേകിച്ച് മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലത്തില്‍ സംഘ്പരിവാര്‍ വര്‍ഗീയ സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നതായി സംശയിക്കുന്നതായി എം സി ഖമറുദ്ദീന്‍ എം എല്‍ എ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കുമ്പള ബംബ്രാണയില്‍
കുമ്പള: (www.kasargodvartha.com 28/01/2020)  പൗരത്വ ഭേദഗതി സമരങ്ങള്‍ ആളിക്കത്തുമ്പോള്‍ ജില്ലയില്‍ പ്രത്യേകിച്ച് മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലത്തില്‍ സംഘ്പരിവാര്‍ വര്‍ഗീയ സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നതായി സംശയിക്കുന്നതായി എം സി ഖമറുദ്ദീന്‍ എം എല്‍ എ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കുമ്പള ബംബ്രാണയില്‍ അക്രമിത്തിനിരയായ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 13 ഉം 17 ഉം വയസുളള മദ്രസ വിദ്യാര്‍ത്ഥികളെ മാരകായുധങ്ങളുമായി അക്രമിക്കാന്‍ തുനിഞ്ഞ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണം. പ്രതികളിലൊരാള്‍ ഇതിന് മുമ്പും ഇതേ രീതിയിലുള്ള പരാതിയില്‍ പോലീസ് താക്കീത് ചെയ്ത് വിട്ടയാളാണ്. ഇത്തരം പ്രതികളെ നിസാര വകുപ്പുകള്‍ ചേര്‍ത്ത് 24 മണിക്കൂര്‍ പോലും പോലീസ് കസ്റ്റഡിയില്‍ വെക്കാതെ വിട്ടയക്കുന്ന പ്രവണത തുടര്‍ന്നാല്‍ ഇവിടെ ഇനിയും ഇങ്ങനെയുള്ള അക്രമങ്ങള്‍ തുടരുകയേയുള്ളൂ. മാരകായുധങ്ങളുമായി രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഇത്തരം അക്രമി സംഘങ്ങള്‍ക്കെതിരെ രഹസ്യ കേന്ദ്രങ്ങളില്‍ പോയി തന്നെ പോലീസ് റൈഡ് നടത്തി നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും എം സി ഖമറുദ്ദീന്‍ പറഞ്ഞു.

ജില്ലയില്‍ നടക്കുന്ന ഇങ്ങനെയുള്ള കേസുകളിലെയും കൊലപാതകങ്ങളിലെയുമൊക്കെ പ്രതികള്‍ക്കെതിരെ കോടതിയില്‍ പോലീസിന് കൃത്യമായ തെളിവുകള്‍ നല്‍കാന്‍ സാധിക്കാത്തതിനാല്‍ കോടതി വെറുതെ വിടുന്ന സാഹചര്യമാണുള്ളത്. ഇതിന്റെ ബലത്തിലാണ് ശക്തമായ പോലീസ് സംവിധാനമുണ്ടായിട്ടും അക്രമികള്‍ ഇവിടെ അഴിഞ്ഞാടുന്നത്. ഇനിയെങ്കിലും ഇത്തരം കേസുകളിലെ പ്രതികള്‍ രക്ഷപ്പെടുന്ന അവസ്ഥയുണ്ടാക്കാതെ ശക്തമായ നടപടികളുമായി പോലീസ് മുന്നോട്ട് വരണമെന്ന് എം എല്‍ എ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ജില്ലയിലെത്തിയ മുഖ്യമന്ത്രിയോടും ചര്‍ച്ച ചെയ്തതായി എം എല്‍ എ അറിയിച്ചു. എം സി ഖമറുദ്ദീനൊപ്പം മറ്റു ലീഗ് നേതാക്കളും കുട്ടികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

കുട്ടികള്‍ക്കു നേരെയുണ്ടായ ആക്രമണം; ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ 153 എ പ്രകാരം കേസെടുക്കണമെന്ന് മുസ്ലിം ലീഗ്

കുമ്പള: വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ട് ബംബ്രാണയിലെ ദര്‍സ് വിദ്യാര്‍ത്ഥികളെ ഇരുളിന്റെ മറവില്‍ ആക്രമിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ 153 എ പ്രകാരം കേസെടുക്കണമെന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കലാണ് അക്രമികളുടെ ലക്ഷ്യം. നാട്ടുകാര്‍ പ്രതികളെ കയ്യോടെ പിടിച്ച് ഏല്‍പിച്ചിട്ടും ആയുധങ്ങളടങ്ങിയ വാഹനം കണ്ടെത്തിയിട്ടും നിസാര വകുപ്പ് ചുമത്തി പ്രതികളെ രക്ഷപ്പെടുത്താനുള്ള പോലീസ് ശ്രമം പ്രതിഷേധാര്‍ഹമാണ്.
പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുസ്ലിം ലീഗ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പ്രസിഡണ്ട് അഡ്വ.സക്കീര്‍ അഹ് മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടിയമ്മ സ്വാഗതം പറഞ്ഞു. വി പി അബ്ദുല്‍ ഖാദര്‍, എം അബ്ബാസ്, എ കെ ആരിഫ്, ടി എം ഷുഹൈബ്, ബി എന്‍ മുഹമ്മദലി, ഇബ്രാഹിം ബത്തേരി, എം പി മുഹമ്മദ്, കെ വി യൂസഫ്, അഹ് മദ് കുഞ്ഞി ഗുദ്ര്‍, യൂസുഫ് ഉളുവാര്‍, അസീസ് കളത്തൂര്‍, ഇര്‍ഷാദ് മൊഗ്രാല്‍, എം പി ഖാലിദ്, യൂനുസ് മൊഗ്രാല്‍, നിയാസ് മൊഗ്രാല്‍, സിദ്ദീഖ് ദണ്ഡഗോളി, ബി എ റഹ് മാന്‍, അബ്ദുര്‍ റഹ് മാന്‍ ബത്തേരി, ബി ടി മൊയ്തു സംസാരിച്ചു.



Keywords: Kerala, kasaragod, news, Kumbala, MLA, visit, madrasa, Students, Muslim-league, MC Khamaruddin MLA visited attacked students