Join Whatsapp Group. Join now!
Aster MIMS 10/10/2023

ലിഫ്റ്റ് പണിമുടക്കി: കൈക്കുഞ്ഞടക്കം അഞ്ചുപേര്‍ കുടുങ്ങി; മണിക്കൂറുകള്‍ക്കു ശേഷം അഗ്‌നിരക്ഷാസേന എത്തി പുറത്തിറക്കി

ലിഫ്റ്റ് പണിമുടക്കിതിനെ തുടര്‍ന്ന് കൈക്കുഞ്ഞടക്കം അഞ്ചുപേര്‍ കുടുങ്ങി. News, Kerala, kasaragod, Baby, fire force, pulikunnu, A.P.Anilkumar, Lift was damaged: Five people were trapped
കാസര്‍കോട്: (www.kasargodvartha.com 02.01.2020) ലിഫ്റ്റ് പണിമുടക്കിതിനെ തുടര്‍ന്ന് കൈക്കുഞ്ഞടക്കം അഞ്ചുപേര്‍ കുടുങ്ങി. മണിക്കൂറുകള്‍ക്കു ശേഷം അഗ്‌നിരക്ഷാസേന എത്തി പുറത്തിറക്കി. കഴിഞ്ഞ ദിവസം വൈകിട്ട് 5 ന് പുലിക്കുന്നിലെ സ്വകാര്യ ഫ്‌ലാറ്റിലാണ് കുടുങ്ങിയത്. ചെമ്പിരിക്ക ചാത്തങ്കൈയിലെ പി.എച്ച് സിദ്ദിഖ്, സഹോദരങ്ങളുടെ ഭാര്യമാരായ ഷംന, ഫാത്തിമ, ഫാത്തിമയുടെ മകന്‍ ആദില്‍, ഷംനയുടെ മകള്‍ ആറുമാസം പ്രായമായ ആയിഷ എന്നിവരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്.

ബന്ധു താമസിക്കുന്ന ഫ്‌ലാറ്റില്‍ നിന്നും വിരുന്ന് സല്‍ക്കാരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് സഞ്ചരിച്ചുകൊണ്ടിരുന്ന ലിഫ്റ്റ് തകരാറിലായത്. ഒന്‍പതാം നിലയ്ക്കും എട്ടാം നിലയ്ക്കും ഇടയിലാണ് ലിഫ്റ്റ് നിന്നത്. ഫ്‌ലാറ്റിലെ താമസക്കാര്‍ ഇവരെ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ലിഫ്റ്റ് ഓപ്പറേറ്റര്‍ അവധിയിലായിരുന്നു. പിന്നീട് അഗ്‌നിരക്ഷാ സേനയെ എത്തി ഇവരെ പുറത്തിറക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->  
Keywords: News, Kerala, kasaragod, Baby, fire force, pulikunnu, A.P.Anilkumar, Lift was damaged: Five people were trapped