city-gold-ad-for-blogger
Aster MIMS 10/10/2023

വിദേശ കറന്‍സികളുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കരിപ്പൂര്‍: (www.kasargodvartha.com 14.01.2020) വിദേശ കറന്‍സികളുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശി സലീമിനെ (24)യാണ് 4.8 ലക്ഷം രൂപയുടെ വിദേശകറന്‍സികളുമായി എയര്‍ കസ്റ്റംസ് പിടികൂടിയത്. 8,400 സൗദി റിയാല്‍, 560 ബഹ്‌റൈന്‍ ദിനാര്‍, 700 ഒമാന്‍ റിയാല്‍, 100 ഖത്തര്‍ റിയാല്‍, 390 കുവൈത്ത് ദിനാര്‍, 100 യു എ ഇ ദിര്‍ഹം എന്നിവയാണ് പിടിച്ചെടുത്തത്.

എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍-ദുബൈ വിമാനത്തില്‍ യാത്ര ചെയ്യാനാണ് സലീം കരിപ്പൂരിലെത്തിയത്. ബാഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നിയ സി ഐ എസ് എഫ് വിഭാഗം ബാഗേജ് സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുകയും ഒളിപ്പിച്ചുവെച്ച നിലയില്‍ കറന്‍സികള്‍ കണ്ടെത്തുകയുമായിരുന്നു.

വിദേശ കറന്‍സികളുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Top-Headlines, Kozhikode, arrest, Kasaragod native held with Foreign currency in Karipur Airport
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL