കാസര്‍കോട് സ്വദേശിയെ ദുബൈയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട് സ്വദേശിയെ ദുബൈയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ദുബൈ: (www.kasargodvartha.com 15.01.2020) കാസര്‍കോട് സ്വദേശിയെ ദുബൈയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കസബ സ്വദേശി കുഞ്ഞിരാമന്‍- ലക്ഷ്മി ദമ്പതികളുടെ മകന്‍ ബാലകൃഷ്ണനെ (59)യാണ് ബര്‍ ദുബൈയിലുള്ള താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.

സുഹൃത്തുക്കള്‍ക്കൊപ്പം ദുബൈയില്‍ മത്സ്യവ്യാപാരം നടത്തിവരികയായിരുന്നു. ഭാര്യ: മഞ്ജുഷ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai, Gulf, news, Death, Obituary, kasaragod, Kasaragod native found dead in Dubai
  < !- START disable copy paste -->