സിഐ അബ്ദുര്‍ റഹീമിന് പുതിയ നിയോഗം; കണ്ണൂര്‍-കാസര്‍കോട് ജില്ലകളുടെ ചുമതലയുള്ള ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലേക്ക് നിയമനം

സിഐ അബ്ദുര്‍ റഹീമിന് പുതിയ നിയോഗം; കണ്ണൂര്‍-കാസര്‍കോട് ജില്ലകളുടെ ചുമതലയുള്ള ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലേക്ക് നിയമനം

കാസര്‍കോട്: (www.kasargodvartha.com 11.01.2020) കാസര്‍കോട് സിഐ സി എ അബ്ദുര്‍ റഹീമിന് ഇനി പുതിയ നിയോഗം. ആന്റി ടെററിസ്റ്റ് സ്‌ക്വാര്‍ഡിലേക്കാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളുടെ ചുമതലയായിരിക്കും അദ്ദേഹത്തിന് ഉണ്ടായിരിക്കുക. ആന്റി ടെററിസ്റ്റ് സ്‌ക്വാര്‍ഡ് 47-ന്റെ ആസ്ഥാനം എറണാകുളത്താണ്. ഏഴ് ഡിവൈഎസ്പിമാരും രണ്ട് സിഐമാരും രണ്ട് എസ്‌ഐമാരുമടക്കം 47 അംഗങ്ങളുള്ളതാണ് കേരളത്തിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാര്‍ഡ്.

കുറ്റാന്വേഷണ രംഗത്ത് മികവ് പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെയാണ് ആന്റി ടെററിസ്റ്റ് സ്‌ക്വാര്‍ഡുകളില്‍ നിയമിക്കുന്നത്. കാസര്‍കോട്ട് സിഐ എന്ന നിലയില്‍ അബ്ദുര്‍ റഹീം നടത്തിയ തന്ത്രപരമായ അന്വേഷണം നിരവധി കേസുകള്‍ക്കാണ് തുമ്പുണ്ടാക്കിയത്. കാസര്‍കോട്ട് നടന്ന പ്രമാദമായ ബാങ്ക് കൊള്ളയും കൊലപാതകങ്ങളുമടക്കമുള്ള കേസുകളിലും റഹീമിന്റെ അന്വേഷണവും പോലീസ് സേനയ്ക്ക് ഏറെ സഹായകരമായിരുന്നു.

അതേ സമയം റഹീമിനെ കാസര്‍കോട് നിന്നും മാറ്റുന്നതിനോട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സമീപനമല്ല ഉള്ളത്. റഹീമിന്റെ സേവനം കാസര്‍കോട് തന്നെ ആവശ്യമുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kasaragod, News, Kerala, Police, case, Kasaragod CI Abdur Rahim join anti terrorist squad