city-gold-ad-for-blogger
Aster MIMS 10/10/2023

ജല അതോറിറ്റിയെ നശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: ഹക്കീം കുന്നില്‍

കാസര്‍കോട്: (www.kasargodvartha.com 24.01.2020) കേരളത്തിലെ ജനങ്ങള്‍ക്ക് നാമമാത്രമായ തുകയ്ക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ജല അതോറിറ്റിയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആവശ്യപ്പെട്ടു. അതോറിറ്റിക്കായി ബജറ്റില്‍ നീക്കിവെച്ച പദ്ധതിയേതര വിഹിതം പോലും നല്‍കാതെയും, അതോറിറ്റിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി രൂപം കൊടുത്ത കുപ്പിവെള്ള നിര്‍മാണ യൂണിറ്റ്, സ്വകാര്യ ലോബികളുടെ സമ്മര്‍ദത്തിന്റെ ഫലമായി പണി പൂര്‍ത്തീകരിച്ചിട്ടു പോലും പ്രര്‍ത്തനാനുമതി നല്‍കാതെയും അഴിമതി നടത്തുന്നതിനായി മാനേജിംഗ് ഡയറക്ടര്‍ പദവി ഒഴിച്ചിട്ടും ഇടതു സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ജല അതോറിറ്റിയെ നശിപ്പിക്കുകയാണ്. ഇത് കേരള സമൂഹം അനുവദിക്കില്ലെന്നും ജനങ്ങള്‍ ഒറ്റക്കെട്ടായി സ്ഥാപനത്തെ നിലനിര്‍ത്താനുള്ള സമരത്തില്‍ അണിചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജല അതോറിറ്റിയെ നശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: ഹക്കീം കുന്നില്‍

ജല അതോറിറ്റിയെ സംരക്ഷിക്കുക, ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുക, സ്വകാര്യവല്‍ക്കരണ നയങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ഐ എന്‍ ടി യു സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ ഡിവിഷന്‍ ഓഫീസിന് മുന്നില്‍ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് അഡ്വ. ജോസ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് പി കെ വിനോദ് കുമാര്‍, ഐ എന്‍ ടി യു സി നിയോജക മണ്ഡലം പ്രസിഡണ്ട് സി ജി ടോണി, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ബി എ ഇസ്മാഈല്‍, കെ ഡബ്ല്യു എ പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളായ ബാബു മണിയം കാനം, പ്രഭാകരന്‍ കരിച്ചേരി, ജില്ലാ പ്രസിഡണ്ട് കെ വി ദാമോദരന്‍, കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ എം അജിത് കുമാര്‍, വിനോദ് കുമാര്‍ അരമന, കെ വി വേണുഗോപാലന്‍, കെ വി രമേശ് എന്നിവര്‍ സംസാരിച്ചു.

ജല അതോറിറ്റിയെ നശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: ഹക്കീം കുന്നില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Hakeem Kunnil, Hakeem Kunnil on Water authority
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL