സ്‌കൂട്ടറില്‍ കഞ്ചാവ് കടത്ത്; യുവാവിനെ 4 വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു

സ്‌കൂട്ടറില്‍ കഞ്ചാവ് കടത്ത്; യുവാവിനെ 4 വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു

കാസര്‍കോട്: (www.kasargodvartha.com 15.01.2020) സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തിയതിന് പിടിയിലായ യുവാവിനെ നാലു വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. തളങ്കര കടവത്തെ അബ്ദുല്‍ സമദാനി (27)യെയാണ് അഡീ. സെഷന്‍സ് കോടതി ജഡ്ജി രാജന്‍ തട്ടില്‍ ശിക്ഷിച്ചത്. 2017 മെയ് 20നാണ് കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ വെച്ച് സമദാനിയെ രണ്ട് കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്. പ്രതി ഓടിച്ചിരുന്ന കെ എല്‍ 14 എസ് 923 നമ്പര്‍ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അന്നത്തെ കാസര്‍കോട് ടൗണ്‍ എസ് ഐയായിരുന്ന അജിത്ത് കുമാറാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. അബ്ദുല്‍ സത്താര്‍ ഹാജരായി.

Related News:
സ്‌കൂട്ടറില്‍ കടത്തിയ 2 കിലോ കഞ്ചാവുമായി വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റില്‍; കൂട്ടാളി രക്ഷപ്പെട്ടു(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Ganja seized, Ganja, court, Ganja seized case; 4 year imprisonment for youth
  < !- START disable copy paste -->