Join Whatsapp Group. Join now!
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് 30ന്

Kerala, kasaragod, news, Endosulfan-victim, March, Government, Endosulfan victims Secretariat march on 30th എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ദുരിതബാധിതര്‍ 30ന് സെക്രട്ടറിയേറ്റിലേക്ക്
കാസര്‍കോട്: (www.kasargodvartha.com 14.01.2020) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ദുരിതബാധിതര്‍ 30ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ സെക്ടട്ടേറിയറ്റിന് മുന്‍പില്‍ നടത്തിയ പട്ടിണിസമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും സമരത്തിനിറങ്ങുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പെന്‍ഷന്‍ വര്‍ധിപ്പിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും നിലവിലെ പെന്‍ഷന്‍തന്നെ ആറുമാസമായി ലഭിക്കുന്നില്ല. ജില്ലാ ആശുപത്രിയില്‍ ന്യൂറോളജിസ്റ്റിനെ നിയമിക്കുമെന്ന വാഗ്ദാനവും നടപ്പിലായിട്ടില്ല. സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 600ല്‍ അധികം ദുരിതബാധിതര്‍ക്ക് ഇതുവരെ ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങിയിട്ടില്ല. എന്‍ഡോസള്‍ഫാന്‍ സെല്ലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തത് എന്ത് മാനദണ്ഡത്തിലാണെന്ന് അറിയുന്നില്ല. എന്‍ഡോസള്‍ഫാന്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ നിരുത്തരവാദപരമായാണ് പെരുമാറുന്നത്. സെല്ലിലെത്തുന്ന അമ്മമാരോട് നിരന്തരം ശല്ല്യം ചെയ്താല്‍ പോലീസില്‍ ഏല്‍പ്പിക്കും എന്നടക്കമുള്ള ഭീഷണി മുഴക്കുന്നു. എന്‍ഡോസള്‍ഫാന്‍ കീടനാശിനി ജില്ലയില്‍ തന്നെ നിര്‍വീര്യമാക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ സാമൂഹ്യപ്രവര്‍ത്തക ദയാബായി, മുനീസ അമ്പലത്തറ, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ചന്ദ്രാവതി പാക്കം, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, നാരായണന്‍ പേരിയ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Endosulfan-victim, March, Government, Endosulfan victims Secretariat march on 30th