Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡീസല്‍ വില വര്‍ദ്ധനവ്: സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി വെക്കുന്നു

ദിനംപ്രതിയുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനവിനെതിരെ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍സ് Kasaragod, Kerala, news, Bus, Bus employees, Bus Owners Association, Diesel price hike; Private buses going to stop services
കാസര്‍കോട്: (www.kasargodvartha.com 04.01.2020) ദിനംപ്രതിയുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനവിനെതിരെ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ഡീസല്‍ വില വര്‍ദ്ധനവും വരുമാനക്കുറവും കാരണം ദൈനം ദിന ചിലവുകള്‍ക്ക് പോലും വരുമാനം തികയാതെ പല ബസുകളും ജി ഫോം നല്‍കി സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്. വിലവര്‍ദ്ധനവ് തുടരുന്ന പക്ഷം താലൂക്കിലെ ബസുകളുടെ സര്‍വീസ് നിര്‍ത്തി വെക്കേണ്ടിവരുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

യോഗത്തില്‍ എന്‍ എം ഹസൈനാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ശങ്കര നായ്ക്, കെ ഗിരീഷ്, തരാനാഥ്, എം എ അബ്ദുല്ല, രാധാകൃഷ്ണന്‍, ബാലകൃഷ്ണന്‍ സംസാരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Bus, Bus employees, Bus Owners Association, Diesel price hike; Private buses going to stop services
  < !- START disable copy paste -->