നോട്ടീസ് പതിക്കാനെത്തിയ വില്ലേജ് ഓഫീസറെയും ഉദ്യോഗസ്ഥരെയും തടഞ്ഞു; 2 പേര്‍ക്കെതിരെ കേസ്

നോട്ടീസ് പതിക്കാനെത്തിയ വില്ലേജ് ഓഫീസറെയും ഉദ്യോഗസ്ഥരെയും തടഞ്ഞു; 2 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.01.2020) റവന്യൂ റിക്കവറി നടപടികള്‍ക്കായി നോട്ടീസ് പതിക്കാനെത്തിയ വില്ലേജ് ഓഫീസറെയും ഉദ്യോഗസ്ഥരെയും തടഞ്ഞതിന് രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചിത്താരിയിലെ അബ്ദുല്‍ മജീദ്, പൂച്ചക്കാട്ടെ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് തഹസില്‍ദാരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് സംഭവം. നോട്ടീസ് പതിക്കാനെത്തിയ ഉദ്യോഗസ്ഥരെ ഇരുവരും മുന്നോട്ടുപോകാന്‍ സമ്മതിക്കാതെ തടയുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തുവെന്നാണ് പരാതി.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, case, Case against 2 for blocking Village officer
  < !- START disable copy paste -->