ബുള്ളറ്റും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം; കാര്‍ നിര്‍ത്താതെ പോയി
Jan 22, 2020, 15:33 IST
കളനാട്: (www.kasargodvartha.com 22.01.2020) ബുള്ളറ്റും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ കളനാട് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തു നിന്നും ഉദുമ ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റിലേക്ക് ഇതേ ഭാഗത്ത് നിന്നും വന്ന ഫോര്‍ രജിസ്ട്രേഷന് ബലേനോ കാറാണ് ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി.
മേല്‍പറമ്പ് വള്ളിയോട്ടെ അജ്മലിനാണ് (18) ഗുരുതരമായി പരിക്കേറ്റത്. യുവാവിനെ ഉദുമ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ബുള്ളറ്റ് പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. കാര്‍ മാങ്ങാട് ഭാഗത്തേക്കാണ് ഓടിച്ചുപോയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വിവരമറിഞ്ഞ് മേല്‍പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം വരുത്തിയ കാർ തിരിച്ചറിഞ്ഞതായി മേല്‍പറമ്പ് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കാര്‍ ഡ്രൈവര്‍ ഭയം കൊണ്ടാണ് കാര്‍ നിര്‍ത്താതെ പോയതെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kalanad, Accident, Bike, Car hit with Bullet; Police injured
< !- START disable copy paste -->