പൗരത്വ ഭേദഗതി നിയമം: ജനസാഗരം തീര്‍ത്ത് ചെമ്മനാട്ട് പ്രതിഷേധ സംഗമം

ചെമ്മനാട്: (www.kasargodvartha.com 11.01.2020) പൗരത്വ ഭേദഗതി നിയമം അസാധുവാക്കുക, ദേശീയ പൗരത്വ രജിസ്റ്റര്‍ തള്ളിക്കളയുക എന്നാവശ്യപ്പെട്ട് ചെമ്മനാട് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ചെമ്മനാട് നടന്ന റാലിയും സംഗമത്തിലും പ്രതിഷേധം അണപൊട്ടി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ സംഗമത്തില്‍ പങ്കെടുത്തു.

ചന്ദ്രഗരി പാലത്തിന് സമീപത്ത് നടന്ന പ്രതിഷേധ സംഗമം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. ചെമ്മനാട് ജമാഅത്ത് പ്രസിഡന്റ് സി ടി അഹമ്മദലി അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, അഡ്വ. സുരേഷ് ബാബു, അബ്ദുര്‍ റഷീദ് നജ്മി, കെ വി അബൂബക്കര്‍ ഉമരി, എന്‍ യു അബ്ദുല്‍ സലാം, സുബൈര്‍ പടുപ്പ്, അംബുഞ്ഞി തലക്ലായി, സിദ്ദീഖ് നദ് വി ചേരൂര്‍, സവാദ് സലഫി, സ്വലാഹുദ്ദീന്‍ അയ്യൂബി, ബഷീര്‍ ശിവപുരം, മിസാജ് സുല്ലമി, സി എ അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചെമ്മനാട് ജമാഅത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ ബദറുല്‍ മുനീര്‍ നന്ദിയും പറഞ്ഞു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Chemnad, Protest, CAA protest in Chemnad
  < !- START disable copy paste -->   
Previous Post Next Post