Join Whatsapp Group. Join now!
Aster MIMS 10/10/2023

ബിആര്‍ഡിസിയുടെ നിരവധി സ്ഥാപനങ്ങള്‍ നോക്കുകുത്തിയായി; തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യവുമായി ജെ.സി.ഐ

ടൂറിസം മേഖലക്ക് ഉണര്‍വ്വേകാന്‍ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ബി.ആര്‍.ഡി.സിയുടെ ബേക്കല്‍ കോട്ടക്കടുത്തുള്ള തണല്‍ വിശ്രമ കേന്ദ്രം news, Kerala, kasaragod, Bekal, JCI, Tourism, BRDC organisations should open immediately
ബേക്കല്‍: (www.kasargodvartha.com 07.01.2020) ടൂറിസം മേഖലക്ക് ഉണര്‍വ്വേകാന്‍ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ബി.ആര്‍.ഡി.സിയുടെ ബേക്കല്‍ കോട്ടക്കടുത്തുള്ള തണല്‍ വിശ്രമ കേന്ദ്രം, തച്ചങ്ങാട് സാംസ്‌കാരിക നിലയം,തൃക്കണ്ണാട് ബീച്ച് പാര്‍ക്ക്, കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനല്‍ തുടങ്ങിയ സ്ഥാപനങ്ങളും ചേറ്റ്കുണ്ട്, മലാംകുന്ന്, ചെമ്പിരിക്ക എന്നിവിടങ്ങളിലെ പാതിവഴിയിലായ റിസോര്‍ട്ടുകളും പൂര്‍ത്തീകരിച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ജെ.സി.ഐ ബേക്കല്‍ ഫോര്‍ട്ട് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് അബ്ദുല്‍ ഫത്താഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷരീഫ് കാപ്പില്‍, ഫാറൂക്ക് കാസ്മി, കെ.ബി.എം.ഷരീഫ്,മുഹാജിര്‍ പൂച്ചക്കാട്, സൈഫുദ്ദീന്‍ കളനാട്, ഹസൈനാര്‍ ഉദുമ, അസ്ഹറുദ്ദീന്‍ മൂലയില്‍, എം.ബി.ഷാനവാസ്, ജസീം കല്ലിങ്കാല്‍ എന്നിവര്‍ സംസാരിച്ചു.


യോഗത്തില്‍ ജെ.സി.ഐ ബേക്കല്‍ ഫോര്‍ട്ടിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് അലി മഠത്തില്‍ പ്രസിഡന്റായും സെക്രട്ടറിയായി ബി.കെ. സാലിം ബേക്കലിനെയും,ട്രഷററായി പി.ഉമറുല്‍ ഫാറുഖ് ഈച്ചിലിങ്കാലിനെയും തിരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികള്‍ വൈസ് പ്രസിഡന്റുമാരായി ഷെഹസാദ് ഫുര്‍ഖാന്‍,അനസ് പാലക്കുന്ന് ,ഖാദര്‍ പള്ളിപ്പുഴ,ഷംസീര്‍ അതിഞ്ഞാല്‍ എന്നിവരെയും ജോയന്റ് സെക്രട്ടറിയായി ഷെരീഫ് പൂച്ചക്കാടിനെയും,ഡയറക്ടര്‍മാരായി ഹരീഷ് പാലക്കുന്ന്, എം.കെ.ജിഷാദ്,സമീര്‍ ബേക്കല്‍, നസീര്‍ പള്ളിപ്പുഴ എന്നിവരെയും തെരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, kasaragod, Bekal, JCI, Tourism, BRDC organisations should open immediately