Join Whatsapp Group. Join now!
Aster MIMS 10/10/2023

കാഞ്ഞങ്ങാട് നഗരത്തില്‍ നടപ്പിലാക്കിയ ഏയ് ഓട്ടോ പദ്ധതി ജില്ലയിലെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

Kerala, kasaragod, news, Kanhangad, Auto, Press meet, Kumbala, Application, Aye Auto project Extending more places of Kasaragod കാഞ്ഞങ്ങാട് നഗരത്തില്‍ നടപ്പിലാക്കിയ ഏയ് ഓട്ടോ ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി ബുക്കിംഗ് സേവനം ജില്ലയിലെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കമ്പനി ജനറല്‍ മാനേജര്‍

കാസര്‍കോട്: (www.kasargodvartha.com 10.01.2020) കാഞ്ഞങ്ങാട് നഗരത്തില്‍ നടപ്പിലാക്കിയ ഏയ് ഓട്ടോ ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി ബുക്കിംഗ് സേവനം ജില്ലയിലെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കമ്പനി ജനറല്‍ മാനേജര്‍ കെ എം രത്‌നാകരന്‍, കെ പി അന്‍സാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാഞ്ഞങ്ങാട് നഗരസഭയുടെ 20 കി.മി ചുറ്റളവില്‍ ലഭ്യമാകുന്ന ഏയ് ഓട്ടോ സേവനം കാസര്‍കോട്, കുമ്പള ഉള്‍പ്പെടെ ജില്ലയിലെ  പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.

പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ നിലവില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യത്തക്ക വിധത്തില്‍ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കുമായി പ്രത്യേകം ആപ്ലിക്കേഷനുകളാണ് വികസിപ്പിച്ചിട്ടുള്ളത്. ഏയ് ഓട്ടോ എന്ന പേരില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന അപ്ലിക്കേഷന്‍ വഴി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി 24 മണിക്കൂറും സഞ്ചരിക്കാവുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കാഞ്ഞങ്ങാട്ട് 500, കാസര്‍കോട് 130 ഓട്ടോകള്‍ ഇതില്‍ അംഗമായിട്ടുണ്ട്. കുമ്പള, ആരിക്കാടി എന്നിവിടങ്ങളിലെ ഓട്ടോറിക്ഷകളും ഇതില്‍ അംഗമായിട്ടുണ്ട്.

നിലവില്‍ സര്‍ക്കാര്‍ നിരക്കിലുള്ള വാടക മാത്രമാണ് ഈടാക്കുന്നത്. നാലു മാസങ്ങള്‍ക്കു ശേഷം യാത്രക്കാരില്‍ നിന്നു സര്‍വീസ് ചാര്‍ജായി ചെറിയ തുക ഈടാക്കും. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്ക് എത്തേണ്ടവര്‍ക്ക് തലേന്ന് റൈഡ് മുന്‍കൂട്ടി ബുക്ക് ചെയ്യുവാനുള്ള സൗകര്യം ആപ്പിലുണ്ട്. ഏയ് ഓട്ടോ വഴി റൈഡ് ബുക്ക് ചെയ്യുമ്പോള്‍ ഡ്രൈവറുടെയും യാത്രക്കാരന്റെയും ഫോണ്‍ നമ്പറുകള്‍ പരസ്പരം അറിയാനാകില്ല. യാത്ര ചെയ്യുന്ന വാഹനത്തിന്റെ നമ്പറും മറ്റും വിവരങ്ങള്‍ അറിയാന്‍ സാധിക്കും. പൊതുഗതാഗതം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതു ജില്ലയില്‍ മുഴുവന്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ കൂടുതല്‍ ഓട്ടോറിക്ഷകള്‍ ഇതിന്റെ ഭാഗമായി വരുമെന്നും വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും ഇവര്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )



Keywords: Kerala, kasaragod, news, Kanhangad, Auto, Press meet, Kumbala, Application, Aye Auto project Extending more places of Kasaragod