Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു; ഡല്‍ഹിയില്‍ എ എ പി നേതാവ് ബി ജെ പിയില്‍, രാജ്യത്തിന് വേണ്ടി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന മോഡിയാണ് തന്റെ നേതാവെന്ന് വെളിപ്പെടുത്തല്‍

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഡല്‍ഹിയില്‍ എ എ പി നേതാവ് ബി ജെ പിയില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി സഫായ് National, news, Top-Headlines, Trending, Capital-ON-Election-Hot-2020, election, AAP Leader, Delhi Safai Karamchari Panel Chairman Sant Lal Chawaria Joins BJP
ന്യൂഡല്‍ഹി: (www.kasargodvartha.com 20.01.2020) നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഡല്‍ഹിയില്‍ എ എ പി നേതാവ് ബി ജെ പിയില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി സഫായ് കര്‍മ്മചാരി കമ്മീഷന്‍ അധ്യക്ഷനുമായ സന്ത് ലാല്‍ ചവാരിയയാണ് ബി ജെ പിയില്‍ ചേര്‍ന്നത്. വാത്മീകി മഹാപഞ്ചായത്ത് ജനറല്‍ സെക്രട്ടറിയായ ചവാരിയ ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ രാജേന്ദ്ര പാല്‍ ഗൗതമിനെതിരെ സീമാപുരി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും.

എ എ പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന്റെയും നയങ്ങളില്‍ അസംതൃപ്തനാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചവാരിയ ബി ജെ പിയില്‍ ചേര്‍ന്നത്. ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജാജുവിന്റെ സാന്നിധ്യത്തിലായിരുന്നു കടന്നുവരവ്. രാജ്യത്തിന് വേണ്ടി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് തന്റെ നേതാവെന്നും ചവാരിയ പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, news, Top-Headlines, Trending, Capital-ON-Election-Hot-2020, election, AAP Leader, Delhi Safai Karamchari Panel Chairman Sant Lal Chawaria Joins BJP
  < !- START disable copy paste -->