പിറന്നാളിന് ആഘോഷം മാറ്റിവെച്ച് മൂന്നു വയസുകാരനും മാതാപിതാക്കളും; അക്ഷയപാത്രത്തിലേക്ക് ഭക്ഷണമെത്തിച്ച് മാതൃക

പിറന്നാളിന് ആഘോഷം മാറ്റിവെച്ച് മൂന്നു വയസുകാരനും മാതാപിതാക്കളും; അക്ഷയപാത്രത്തിലേക്ക് ഭക്ഷണമെത്തിച്ച് മാതൃക

കാസര്‍കോട്: (www.kasargodvartha.com 16.01.2020) പിറന്നാളിന് ആഘോഷം മാറ്റിവെച്ച് മൂന്നു വയസുകാരനും മാതാപിതാക്കളും. മൊഗ്രാല്‍ പുത്തൂര്‍ കുന്നിലെ ബി എം ഫൈസല്‍ -അനീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫൈസാന്റെ മൂന്നാം പിറന്നാള്‍ ആഘോഷിച്ചത് കാസര്‍കോട് ജനമൈത്രി പോലീസിന്റെ അക്ഷയപാത്രത്തിലേക്ക് ഭക്ഷണമെത്തിച്ചാണ്. സാമൂഹ്യ പ്രവര്‍ത്തകനായ മാഹിന്‍ കുന്നില്‍ വഴിയാണ് ഭക്ഷണം നല്‍കിയത്. കുട്ടിയുടെയും കുടുംബത്തിന്റെയും മാതൃകാ പ്രവര്‍ത്തനത്തിന് വിവിധ കോണുകളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്.


എസ് ഐ ഉണ്ണികൃഷ്ണന്‍ അക്ഷയപാത്രത്തിലേക്കുള്ള ഭക്ഷണം ഏറ്റുവാങ്ങി. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ മധു, എച്ച് ആര്‍ പ്രവീണ്‍, അശോകന്‍ തുളിച്ചേരി, ശ്രീജിത് മേലത്ത് സംബന്ധിച്ചു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Birthday, 3 year old's birthday celebrated Exemplary
  < !- START disable copy paste -->