Join Whatsapp Group. Join now!
Aster MIMS 10/10/2023

കെഎസ്ടിപി റോഡിലെ ഗതാഗതക്കുരുക്ക്; കാത്തിരുന്ന് മടുത്ത ഡ്രൈവര്‍ കെഎസ്ആര്‍ടിസി ബസ് പാതിവഴിയില്‍ ഉപേക്ഷിച്ചു; ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാര്‍ ചോദ്യം ചെയ്തതോടെ ഗത്യന്തരമില്ലാതെ സര്‍വീസ് പുനരാരംഭിച്ചു

ബേക്കല്‍ പാലത്തിന്റെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചത് കെഎസ്ആര്‍ടിസി ഡ്രൈവറെ ചൊടിപ്പിച്ചു Kerala, kasaragod, News, Kanhangad, Traffic-block, KSRTC-bus, Stopped, Road,Traffic block in KSTP Road: KSRTC Bus service stopped
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.12.2019) ബേക്കല്‍ പാലത്തിന്റെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചത് കെഎസ്ആര്‍ടിസി ഡ്രൈവറെ ചൊടിപ്പിച്ചു. റോഡിലെ ഗതാഗതക്കുരുക്കില്‍ കാത്തിരുന്ന് മടുത്ത ഡ്രൈവര്‍ ഒടുവില്‍ സര്‍വീസ് പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കാഞ്ഞങ്ങാട്ടുനിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് ജീവനക്കാരാണ് പള്ളിക്കരയിലെത്തിയപ്പോള്‍ ഗതാഗതക്കുരുക്കിന്റെ പേരില്‍ സര്‍വ്വീസ് ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയത്.

ബസ് സര്‍വീസ് തുടരാനാകില്ലെന്നും ഇറങ്ങിപ്പോകണമെന്നും ഡ്രൈവറും കണ്ടക്ടറും യാത്രക്കാരോട് ആവശ്യപ്പെട്ടു. ഇത് പ്രതിഷേധത്തിനിടയാക്കി. സാധാരണഗതിയില്‍ ബസിന് സര്‍വീസ് നടത്താന്‍ പറ്റാത്ത തരത്തില്‍ തകരാര്‍ സംഭവിച്ചാല്‍ മാത്രമാണ് യാത്രക്കാരെ മറ്റൊരു ബസില്‍ തുടര്‍യാത്ര അനുവദിക്കുന്നത്. ഇതൊന്നുമില്ലാതെയാണ് ബസ് ഡ്രൈവറും കണ്ടക്ടറും യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടത്. ഇത് ബഹളത്തിനിടയാക്കുകയായിരുന്നു. ചിലര്‍ ഇറങ്ങിപ്പോയെങ്കിലും മറ്റ് യാത്രക്കാര്‍ ജീവനക്കാരുടെ അന്യായമായ നിലപാടിനെ ചോദ്യം ചെയ്തതോടെയാണ് ഗത്യന്ത്രമില്ലാതെ സര്‍വ്വീസ് പുനരാരംഭിക്കാന്‍ ജീവനക്കാര്‍ തയ്യാറായത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, News, Kanhangad, Traffic-block, KSRTC-bus, Stopped, Road,Traffic block in KSTP Road: KSRTC Bus service stopped