Join Whatsapp Group. Join now!
Aster MIMS 10/10/2023

തെയ്യചമയങ്ങളില്‍ സൂക്ഷ്മതയുടെ കനലാട്ടം: കുഞ്ഞിക്കണ്ണന്റെ കരവിരുതില്‍ തെയ്യങ്ങളുറഞ്ഞാടുന്നു

തുണിയില്‍ അലങ്കാരവസ്തുക്കള്‍ നിര്‍മിച്ച് ശ്രദ്ധേനേടുകയാണ് ബേഡടുക്ക കൊളത്തൂര്‍ ബറോട്ടിയിലെ സി കുഞ്ഞിക്കണ്ണന്‍. News, kasaragod, Kerala, Temple, Kundamkuzhi, theyyam artist kunhikkannan effect hand work
ബേഡടുക്ക: (www.kasargodvartha.com 21.12.2019) തുണിയില്‍ അലങ്കാരവസ്തുക്കള്‍ നിര്‍മിച്ച് ശ്രദ്ധേനേടുകയാണ് ബേഡടുക്ക കൊളത്തൂര്‍ ബറോട്ടിയിലെ സി കുഞ്ഞിക്കണ്ണന്‍. തെയ്യങ്ങള്‍ക്കും ക്ഷേത്രങ്ങളിലേക്കും തുണിയില്‍ അലങ്കാരവസ്തുക്കള്‍ തുന്നിയെടുക്കുകയാണ് ഇദേഹം ചെയ്യുന്നത്. തയ്യല്‍ യന്ത്രം ഉപയോഗിച്ചാണ് ഇവയ്ക്ക് മോടി കൂട്ടുന്നത്.

ക്ഷേത്രോത്സവങ്ങളില്‍ തിടമ്പെഴുന്നെള്ളത്ത് നടത്തുമ്പോള്‍ തിടമ്പിനു മുകളില്‍ പിറകുവശത്തായി ഉയര്‍ത്തിപ്പിടിക്കുന്ന മേലാപ്പ്, ഉത്സവനാളുകളില്‍ പന്തലിന്റെ അടിഭാഗത്ത് കെട്ടുന്ന മെക്കെട്ടി, എഴുന്നള്ളത്തിനുള്ള കൊടിക്കൂറ തുടങ്ങിയവ സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെ ക്ഷേത്രങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കുന്നുണ്ട്.


തെയ്യചമയങ്ങള്‍ തയ്യാരാക്കുമ്പോള്‍ കൃത്യതയും സൂക്ഷ്മതയുമാണാവിശ്യം. പുല്ലൂര്‍ണന്‍, പടവീരന്‍ പുല്‍ക്കണ്ണന്‍ തുടങ്ങിയ തെയ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന അലങ്കാര തുണി വെളുമ്പന്‍ കുളിച്ചുതോറ്റ സമയത്ത് തെയ്യങ്ങള്‍ ഉടുക്കുന്ന കാണി ചാമുണ്ഡിതെയ്യങ്ങക്കുള്ള വലിയ വട്ടമുടി എന്നിവയാണ് പ്രധാന മായും നിര്‍മ്മിക്കുന്നത്. ചെറുപ്പം മുതല്‍ പൂരക്കളി , കോല്‍ക്കളി എന്നിവ അഭ്യസിച്ചതിനാല്‍ ഇപ്പോഴും ഇവ കൊണ്ടു നടക്കുന്നു. കൊളത്തൂര്‍ ചൂളിയാര്‍ ഭഗതവതി ക്ഷേത്രത്തിലെ പൂരക്കളി സംഘത്തിലെ അംഗം കൂട്യാണ് ഇദേഹം. ശിങ്കാരി മേളം, പഞ്ചാരിമേളം എന്നിവയിലും പരിശീലനം നേടിയിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ വില്‍ക്കലാമേളയില്‍ വില്‍പ്പാട്ട് അവതരിപ്പിച്ചിരുന്നു. അമേച്വര്‍ നാടകത്തിലും അഭിനയിക്കുന്നുണ്ട്.


കുണ്ടംകുഴിയില്‍ മൂന്നാം കടവ് റോഡരികില്‍ സ്വന്തമായി നടത്തുന്ന പ്രിന്‍സ് ടെക്‌സ്‌റ്റൈല്‍സിലാണ് തുണിയരങ്കാരങ്ങള്‍ നിര്‍മിക്കുന്നത്. എല്‍ഐസി ഏജന്റ് ഷീബയാണ് ഭാര്യ, കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഈ വര്‍ഷം എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പരീക്ഷയില്‍ രണ്ടാം സ്ഥാനം നേടിയ അനഘ ബിനീഷ്, അനുഷ എന്നിവര്‍ മക്കളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->  
Keywords:News, kasaragod, Kerala, Temple, Kundamkuzhi, theyyam artist kunhikkannan effect hand works