അമിത മദ്യപാനത്തെ തുടര്‍ന്ന് യുവാവ് മരിച്ചു; വ്യാജ ചാരായമെന്ന് സംശയം
Dec 11, 2019, 23:20 IST
ബേഡകം: (www.kasargodvartha.com 11.12.2019) അമിത മദ്യപാനത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. മുന്നാട് ചുള്ളിയിലെ എച്ച് വിജയ (40)നാണ് ബുധനാഴ്ച മരിച്ചത്. വ്യാജമായി ഉണ്ടാക്കിയ ചാരായം അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് ഒരു വീട്ടില്‍ അവശനായി കാണപ്പെട്ട ഇയാളെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അമിതമായി മദ്യപിച്ച ഇയാളുടെ സുഹൃത്ത് കുഞ്ഞിരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഈ പ്രദേശത്ത് വ്യാപകമായ തോതില്‍ വ്യാജചാരായ നിര്‍മാണവും വില്‍പനയും നടക്കുന്നതായി പരാതിയുണ്ട്. ചില വീടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വാറ്റ് നാട്ടുകാര്‍ക്ക് ശല്യമാകുന്നു. മദ്യം തേടി ധാരാളം ആളുകള്‍ ഇവിടെ എത്തുന്നതായും പറയുന്നു.
വ്യാജ ചാരായം കഴിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
രാധയാണ് വിജയന്റെ ഭാര്യ. കൊട്ടോടി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജുനു മകളാണ്.
വിജയന്റെ മൃതദേഹം വിദഗ്ദ പോസ്റ്റുമാര്‍ട്ടത്തിനായി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Top-Headlines, Death, Youth, Liquor-drinking, The young man died of excessive drinking