Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇന്ധന വില മുകളിലോട്ട്: ഡീസല്‍ ലിറ്ററിന് പതിനൊന്ന് പൈസയും പെട്രോളിന് ആറു പൈസയും കൂടി

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഡീസല്‍ വില മുകളിലോട്ട്. ലിറ്ററിന് പതിനൊന്ന് പൈസയാണ് വര്‍ധിച്ചത്. News, Kerala, Kochi, Petrol, Price, Increase, petrol- diesel price increased
കൊച്ചി: (www.kasargodvartha.com 26.12.2019) സംസ്ഥാനത്ത് വ്യാഴാഴ്ചയും ഡീസല്‍ വില മുകളിലോട്ട്. ലിറ്ററിന് പതിനൊന്ന് പൈസയാണ് വര്‍ധിച്ചത്. ഒരാഴ്ചയ്ക്കിടെ ഡീസലിന് 1.11 രൂപയുടെ വര്‍ധിച്ചിരുന്നു. പെട്രോളിന് വ്യാഴാഴ്ച ആറു പൈസയും കൂടി.

ഒരു ലിറ്റര്‍ ഡീസലിന് കൊച്ചിയില്‍ വ്യാഴാഴ്ച 70.67 രൂപയാണ്. പെട്രോളിന് 76.55 രൂപയും. പവര്‍ പെട്രോളിനും ഡീസലിനും ഇതിനെക്കാള്‍ ആറ് പൈസ കൂടും. തിരുവനന്തപുരം, കോഴിക്കോട് മേഖലകളില്‍ ഇതിനെക്കാള്‍ പത്ത് പൈസയും കൂടും.


ബുധനാഴ്ച ഒഴികെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എല്ലാദിവസവും ഡീസല്‍ വില വര്‍ധിച്ചിരുന്നു. തണുപ്പുകാലമായതിനാല്‍ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചതുമാണ് ഡീസല്‍ വില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Keywords: News, Kerala, Kochi, Petrol, Price, Increase, petrol- diesel price increased