കലോത്സവത്തിനെത്തുന്നവര്‍ക്ക് സ്വീകരണം മാത്രം പോര, നന്ദിയും പറയണം; കാസര്‍കോടിന്റെ അതിഥികളെ യാത്രയാക്കി എംബികെ കാസര്‍കോട് പ്രവര്‍ത്തകര്‍

കലോത്സവത്തിനെത്തുന്നവര്‍ക്ക് സ്വീകരണം മാത്രം പോര, നന്ദിയും പറയണം; കാസര്‍കോടിന്റെ അതിഥികളെ യാത്രയാക്കി എംബികെ കാസര്‍കോട് പ്രവര്‍ത്തകര്‍


കാഞ്ഞങ്ങാട്: (www.kasargodvartha.com 02.12.2019) കലോത്സവത്തിനെത്തുന്നവര്‍ക്ക് സ്വീകരണം മാത്രം പോര, നന്ദിയും പറയണം. കാസര്‍കോടിന്റെ അതിഥികളെ യാത്രയാക്കി എംബികെ കാസര്‍കോട് (മൂവ്‌മെന്റ് ഫോര്‍ ബെറ്റര്‍ കേരള കാസര്‍കോട്) പ്രവര്‍ത്തകര്‍. കലോത്സവവുമായി ബന്ധപ്പെട്ട കാസര്‍കോട് ജില്ലയില്‍ എത്തിയവരെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സ്വീകരിക്കാനും തിരിച്ചു പോകുമ്പോള്‍ വന്നവര്‍ക്ക് നന്ദി പറഞ്ഞ്, അവരുടെ അഭിപ്രായം, അനുഭവങ്ങളും, നിര്‍ദേശങ്ങളും കൂടി മനസിലാക്കാനും എംബികെ കാസര്‍കോട് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു.


കലോത്സവം കൂടി ഒട്ടുമിക്കവരും നല്ല ഓര്‍മ്മകളോടെ വീട്ടിലെത്തിയപ്പോഴും, പ്രതികൂല കാലാവസ്ഥയിലും എംബികെ പ്രവര്‍ത്തകര്‍ തിരിച്ചു പോകുന്നവര്‍ക്കുള്ള നന്ദി വാക്കുകളും, കുടിവെള്ള വിതരണവുമായി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ സജീവമായിരുന്നു. തിരിച്ചു പോകുന്ന അതിഥികളുടെ കൂട്ടത്തില്‍ വിദ്യാഭ്യാസ മന്ത്രിയും ഉണ്ടായിരുന്നതും, അഭിനന്ദിച്ചതും അനുഭവങ്ങള്‍ പങ്കുവെച്ചതും എംബികെ പ്രവര്‍ത്തകര്‍ക്ക് ഏറെ സന്തോഷം ഉണ്ടാക്കിയതായി അംഗങ്ങള്‍ പറയുന്നു. മന്ത്രിയെ യാത്ര അയക്കാനായി വന്ന തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍ കാസര്‍കോടുകാരുടെ നന്ദി പ്രകടനത്തിനും സ്‌നേഹവായ്പ്പിനും സാക്ഷിയായി സ്റ്റേഷനില്‍ ഉണ്ടായിരുന്നു.

news, Kerala, kalolsavam, School-Kalolsavam, Kanhangad, kasaragod, Minister, Railway station, MBK kasaragod activities at kalolsavam venue

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, kalolsavam, School-Kalolsavam, Kanhangad, kasaragod, Minister, Railway station, MBK kasaragod activities at kalolsavam venue