Join Whatsapp Group. Join now!
Aster MIMS 10/10/2023

രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 29 മുതല്‍ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍, മികച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

കാസര്‍കോടിനൊരിടം കൂട്ടായ്മയുടെ രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫ്രെയിംസ്-19 (KIFF) ഡിസംബര്‍ 29, 30, 31 തീയതികളിലായി Kasaragod, Kerala, news, Film, Festival, Municipal Conference Hall, KIFF will be started on 29th Dec
കാസര്‍കോട്: (www.kasaragodvartha.com 23.12.2019) കാസര്‍കോടിനൊരിടം കൂട്ടായ്മയുടെ രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫ്രെയിംസ്-19 (KIFF) ഡിസംബര്‍ 29, 30, 31 തീയതികളിലായി കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

29ന് രാവിലെ 10 മണിക്ക് സംവിധായകന്‍ ശരീഫ് ഈസ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. ചലചിത്രോത്സവത്തിന്റെ ഭാഗമായി ഹ്രസ്വചിത്ര അവാര്‍ഡും നല്‍കുന്നുണ്ട്. ഏറ്റവും മികച്ച ചിത്രത്തിന് അമ്പതിനായിരവും രണ്ടും മൂന്നും ചിത്രങ്ങള്‍ക്ക് ഇരുപതിനായിരം, പത്തായിരം രൂപയും യഥാക്രമം നല്‍കും. സംവിധായകരായ ജിയോ ബേബി, അനുരാജ് മനോഹര്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.

മേളയുടെ ആദ്യദിനം ഉദ്ഘാടന ചിത്രം കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍, Sleeplessly Yours, പത്മിനി, Littile Forest എന്നീ ചിത്രങ്ങളും രണ്ടാം ദിവസം കുഞ്ഞുദൈവം, ഒരു രാത്രി ഒരു പകല്‍, Tanna, I still hide to smoke എന്നീ ചിത്രങ്ങളും മൂന്നാം ദിവസം ഷോര്‍ട്ട് മൂവി മത്സരത്തില്‍ നിന്നുള്ള മികച്ച പത്തു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. 31നു വൈകുന്നേരം അവാര്‍ഡ് വിതരണത്തോടെ സമാപിക്കും.

ഗൗതം സൂര്യ, പ്രതാപ് ജോസഫ്, സുസ്‌മേഷ് ചന്ത്രോത്ത്, അനു ചന്ദ്ര തുടങ്ങിയ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ കാസര്‍കോട് ചലച്ചിത്രമേളയുടെ വിവിധ ഓപ്പണ്‍ ഫോറങ്ങളില്‍ സംബന്ധിക്കും. രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്ര മേള പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധ വേദി കൂടിയായിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംഘാടകരായ സുബിന്‍ ജോസ്, കെപിഎസ് വിദ്യാനഗര്‍, അഹ്റാസ് അബൂബക്കര്‍, മോഹന്‍ദാസ് വയലാംകുഴി, പവീഷ് കുമാര്‍, ശ്രീരാഗ്, അഖില്‍ രാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Film, Festival, Municipal Conference Hall, KIFF will be started on 29th Dec   < !- START disable copy paste -->