Join Whatsapp Group. Join now!
Aster MIMS 10/10/2023

പൗരത്വ ഭേദഗതി നിയമം; ആശങ്കള്‍ക്ക് പരിഹാരം വേണം: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ച് ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള ഭരണകൂട നീക്കം അപകടമാണെന്ന് Kasaragod, Kerala, news, Top-Headlines, kanthapuram, Jamia-Sa-adiya-Arabiya, Kanthapuram A. P. Aboobacker Musliyar on CAA
ദേളി: (www.kasargodvartha.com 29.12.2019) വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ച് ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള ഭരണകൂട നീക്കം അപകടമാണെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി സമാപന മഹാസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിവാദങ്ങള്‍ പട്ടിണി മാറ്റില്ല. രാജ്യത്തെ പ്രതിശീര്‍ഷ വരുമാനം ദിനം പ്രതി കുറഞ്ഞുവരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. തൊഴിലില്ലായ്മയും  പട്ടണിയും  പെരുകുകയും നാടിന്റെ വളര്‍ച്ച് താഴോട്ട് പോവുകയും ചെയ്യുമ്പോള്‍ ഇതിന് പരിഹാരം കാണുന്നതിനു പകരം വിവാദ നിയമ നിര്‍മാണങ്ങള്‍ക്കു പുറകെ പോവുകയാണ് ഭരണകൂടം. ജനസംഖ്യാ രജിസ്റ്റര്‍, പൗരത്വ രജിസ്റ്റര്‍ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണം. രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന നിയമം ഭരണ ഘടന പൗരന് ഉറപ്പ് നല്‍കുന്ന തുല്യ നീതിക്കെതിരാണ്. അതു കൊണ്ടാണ് രാജ്യത്തെ എല്ലാ വിഭാഗമാളുകളും ഇതിനെതിരെ അണി നിരന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണ ഘടന സംരക്ഷിക്കാനുള്ള ഈ യത്‌നം രാജ്യതാല്‍പര്യത്തിനു വേണ്ടിയാണ്. ഇപ്പോള്‍ രാജ്യത്തു രൂപപ്പെട്ട മതേതര ഐക്യം പ്രതീക്ഷ നല്‍കുന്നതാണ്. വിവാദങ്ങള്‍ ഉയര്‍ത്തി ഈ കൂട്ടായ്മയെ തകര്‍ക്കരുത്. ഭരണഘടനയുടെ അന്തസത്ത സംരക്ഷിക്കാനുള്ള നീക്കത്തില്‍ രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് കൈകോര്‍ക്കണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന എല്ലാ സമാധാനപരമായ ശ്രമങ്ങള്‍ക്കും സുന്നി പ്രസ്ഥാനം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. സുപ്രീം കോടതിയില്‍ പ്രഗത്ഭരായ അഭിഭാഷകരെ വെച്ച് കേരള മുസ്ലിം ജമാഅത്ത് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

പ്രതിഷേധത്തെ മനപൂര്‍വ്വം അക്രമ മാര്‍ഗത്തിലേക്ക് വഴി മാറ്റുകയും നീതിപൂര്‍വ്വമല്ലാത്ത നടപടികള്‍ ഉണ്ടാവുകയും ചെയ്യുന്നതിനെതിരെ ജാഗ്രത വേണം. പ്രതിഷേധിക്കുന്നവര്‍ പ്രകോപനങ്ങളില്‍ പെട്ടു പോകരുത്. ഭരണ ഘടന സംരക്ഷിക്കാനുള്ള യത്‌നം നിയമാനുസൃതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന 
അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, kanthapuram, Jamia-Sa-adiya-Arabiya, Kanthapuram A. P. Aboobacker Musliyar on CAA
  < !- START disable copy paste -->