city-gold-ad-for-blogger
Aster MIMS 10/10/2023

ഹെല്‍മറ്റ് വേട്ട തുടങ്ങും മുമ്പു തന്നെ കാസര്‍കോട്ടുകാരന്‍ കുട്ടിക്കും ഹെല്‍മറ്റെടുത്തു

കാസര്‍കോട്: (www.kasargodvartha.com 02.12.2019) ഹെല്‍മറ്റ് വേട്ട തുടങ്ങും മുമ്പു തന്നെ കാസര്‍കോട്ടുകാരന്‍ കുട്ടിക്കും ഹെല്‍മറ്റെടുത്തു. നെല്ലിക്കുന്നിലെ അഷ്ഫാഖ് ആണ് മകന്‍ അബ്ദുല്ല ഹുസാഫയ്ക്കു വേണ്ടി പോലീസും ആര്‍ടിഒയും ഹെല്‍മറ്റ് വേട്ട തുടങ്ങും മുമ്പുതന്നെ ഹെല്‍മറ്റ് വാങ്ങിയത്. ബൈക്കോടിക്കുന്ന പലരും ഹെല്‍മറ്റ് ധരിക്കാതിരിക്കുമ്പോഴാണ് കുട്ടിക്കും ഹെല്‍മറ്റ് എടത്തിരിക്കുന്നത്. ഹൈകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ക്കുള്‍പ്പെടെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്. ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഐഎസ്‌ഐ മാര്‍ക്കുള്ള ഹെല്‍മറ്റാണ് ഗള്‍ഫുകാരനായ അഷ്ഫാഖ് മകനു വേണ്ടി വാങ്ങിയത്.

കുഞ്ഞു ഹെല്‍മറ്റ് വാങ്ങാനാണ് ഇപ്പോള്‍ ആളുകള്‍ കൂടുതലായി എത്തുന്നത്. പക്ഷേ പലയിടത്തും ചെറിയ ഹെല്‍മറ്റ് കിട്ടാനാകാത്ത അവസ്ഥയാണ്. രണ്ടു കുട്ടികളെയും ഭാര്യയെയും ഇരു ചക്രവാഹനത്തില്‍ കയറ്റി കൊണ്ടു പോകുന്നവരാണ് പലരും. അങ്ങനെയെങ്കില്‍ നാലു പേരും ഹെല്‍മറ്റ് ധരിച്ചാല്‍ യാത്രയ്ക്കു പോലും അതു തടസമാകാന്‍ സാധ്യതയുണ്ട്. രണ്ടു പേര്‍ക്കാണ് ഇരു ചക്രവാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. എന്നാല്‍ പലരും കുട്ടികളെയടക്കം നാലു പേരെ വരെ കയറ്റി പോകാറുണ്ട്. യുവാക്കള്‍ മൂന്നു പേരെ വരെ ബൈക്കില്‍ കയറ്റി പോകാറുണ്ട്.

ഹെല്‍മറ്റ് വേട്ട തുടങ്ങും മുമ്പു തന്നെ കാസര്‍കോട്ടുകാരന്‍ കുട്ടിക്കും ഹെല്‍മറ്റെടുത്തു

ഇത്തരം നിയമലംഘനങ്ങള്‍ കാലാകാലങ്ങളായി നടന്നു വരുന്നുണ്ട്. പുതിയ നിയമത്തോടെ ഇതൊക്കെ അവസാനിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത് ഏറ്റവും കൂടുതല്‍ ബാധിക്കുക വഴിയില്‍ ഒറ്റപ്പെട്ടു പോകുന്നവരെയാണ്. ലിഫ്റ്റ് കൊടുക്കണമെങ്കില്‍ രണ്ടു ഹെല്‍മറ്റെങ്കിലും കരുതേണ്ടി വരും. ഇതൊന്നും ഒരിക്കലും പ്രാവര്‍ത്തികമാക്കാന്‍ ബൈക്ക് യാത്രക്കാര്‍ക്ക് സാധിക്കില്ല. ബൈക്കുകളില്‍ ഹെല്‍മറ്റുകള്‍ വെയ്ക്കാന്‍ പ്രത്യേക സൗകര്യവുമില്ല. അതേസമയം സ്‌കൂട്ടറില്‍ ഒരു ഹെല്‍മറ്റ് വെക്കാന്‍ പ്രത്യേക സ്ഥലവുമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, Police, Bike, High-Court, Helmet rule for pillion riders comes into effect in Kerala

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL