Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രസവ ശേഷം ആശുപത്രിയില്‍ നിന്നും നവജാത ശിശുവുമായി മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; ഡ്രൈവറടക്കം 5 പേര്‍ക്ക് പരിക്ക്, കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

പ്രസവ ശേഷം ആശുപത്രിയില്‍ നിന്നും നവജാത ശിശുവുമായി മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു. Kasaragod, Kerala, news, Accident, Injured, hospital, Family met with accident; 5 injured
കാസര്‍കോട്: (www.kasargodvartha.com 27.12.2019) പ്രസവ ശേഷം ആശുപത്രിയില്‍ നിന്നും നവജാത ശിശുവുമായി മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവറടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. മാവിനക്കട്ടെയിലെ ലത്വീഫിന്റെ ഭാര്യ സാബിറ (34), ഭര്‍തൃപിതാവ് ഹസൈനാര്‍ (71), ഭാര്യ ആഇശ (62), സാബിറയുടെ മൂത്തമകന്‍ മുഹമ്മദ് സാബിര്‍ (10), കാര്‍ ഡ്രൈവര്‍ രവി (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് ദിവസം മുമ്പാണ് സാബിറ ജനറല്‍ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലേക്ക് കാറിലേക്ക് പോകുമ്പോള്‍ നെല്ലിക്കട്ടയില്‍ വെച്ചാണ് അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുണിയില്‍ പൊതിഞ്ഞ് അമ്മയുടെ മടിത്തട്ടിലായിരുന്നതിനാലാണ് നവജാത ശിശു ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെട്ടത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Accident, Injured, hospital, Family met with accident; 5 injured
  < !- START disable copy paste -->