Join Whatsapp Group. Join now!
Aster MIMS 10/10/2023

ത്രിപുരയില്‍ പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

പശുവിനെ മോഷ്ടിച്ചെന്നാരേപിച്ച് യുവാവിനെ തല്ലിക്കൊന്നു. ത്രിപുരയിലെ സിപാഹിജാല ജില്ലയിലാണ് സംഭവം. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്കുസമീപമുള്ള ഗൊരുര്‍ബന്ദിലെ മതിന്‍India, National, news, Top-Headlines, cow, Trending, ‘Cow vigilantes’ kill man in Tripura on suspicion of cattle theft
അഗര്‍ത്തല: (www.kasargodvartha.com 24.12.2019) പശുവിനെ മോഷ്ടിച്ചെന്നാരേപിച്ച് യുവാവിനെ തല്ലിക്കൊന്നു. ത്രിപുരയിലെ സിപാഹിജാല ജില്ലയിലാണ് സംഭവം. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്കുസമീപമുള്ള ഗൊരുര്‍ബന്ദിലെ മതിന്‍ മിയ (29) എന്നയാളാണ് മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് രണ്ടു പശുക്കളുമായി ഗ്രാമവാസികള്‍ മിയയെ പിടികൂടിയത്. മോഷ്ടിച്ചെന്നാരോപിച്ച് ജനക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മേലാഘറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മതിന്‍ മരിച്ചുവെന്ന് സോനാമുര സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ സൗവിക് ദേ പറഞ്ഞു.

മതിന്റെ അച്ഛന്‍ ഷഫീഖ് മിയയുടെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പശുക്കള്‍ മോഷണം പോയതിന് തപന്‍ ഭൗമിക് എന്നയാളുടെ പരാതിയിന്മേല്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മതിന്റെ പേരില്‍ പശുമോഷണത്തിന് മുമ്പും പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.


Keywords: India, National, news, Top-Headlines, cow, Trending, ‘Cow vigilantes’ kill man in Tripura on suspicion of cattle theft