കാസര്‍കോട്:(www.kasargodvartha.com 17/12/2019) 2021 സെന്‍സസിന്റെ ആദ്യഘട്ടം 2020 ഏപ്രില്‍ 15 മുതല്‍ മെയ് 29 വരെയും രണ്ടാംഘട്ടം 2021 ഫെബ്രുവരി ഒമ്പത് മുതല്‍ 28 വരെയും നടത്തുമെന്ന് കേരള സെന്‍സസ് ഓപ്പറേഷന്‍സ് ഡയരക്ടര്‍ അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ നിലവിലുള്ള ജനസംഖ്യ രജിസ്റ്റര്‍ പുതുക്കലും ഗൃഹങ്ങളുടെ പട്ടികപ്പെടുത്തലും ഗൃഹങ്ങളുടെ കനേഷൂമാരി പ്രവര്‍ത്തനങ്ങളും നടത്തും. രണ്ടാംഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് നടത്തുക.
ജില്ലയിലെ സെന്‍സസ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ ആയി ജില്ലാ കളക്ടറെ ചുതലപ്പെടുത്തി. ജില്ലാ കളക്ടറെ സഹായിക്കാന്‍ ഡെപ്യൂട്ടി കളക്ടറെ (ജനറല്‍) ജില്ലാ സെന്‍സസ് ഓഫീസറായും നിയോഗിച്ചു. ഫീല്‍ഡ് ഡയരക്ടര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍/വന്യജീവി വാര്‍ഡന്‍/ഡെപ്യൂട്ടി ഡയരക്ടര്‍ എന്നിവരെ ഡിവിഷണല്‍ ഫോറസ്റ്റ് സെന്‍സസ് ഓഫീസറായും നിയോഗിക്കും.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍, ഇക്കേണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസിക്സ് ഡെപ്യൂട്ടി ഡയരക്ടര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഐടി മിഷന്‍ ജില്ലാ പ്രെജക്ട് മാനേജര്‍ എന്നിവര്‍ക്ക് അഡീഷണല്‍ ജില്ലാ സെന്‍സസ് ഓഫീസറുടെ ചുമതല നല്‍കും. റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാരെ സബ് ഡിവിഷണല്‍ സെന്‍സസ് ഓഫീസര്‍മാരായി ചുമതലപ്പെടുത്തും.
ചാര്‍ജ്ജ് ഓഫീസര്‍മാരായി തഹസില്‍ദാര്‍മാരെയും ടൗണ്‍ സെന്‍സസ് ഓഫീസറായി നഗരസഭാ സെക്രട്ടറിമാരെയും ഫോറസ്റ്റ് സെന്‍സസ് ഓഫീസറായി സീനിയര്‍ റേഞ്ച് ഓഫീസറെയും അഡീഷണല്‍ ചാര്‍ജ്ജ് ഓഫീസര്‍മാരായി അഡീഷണല്‍ തഹസില്‍ദാര്‍/ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെയും, സൂപ്പര്‍വൈസര്‍മാരായി ഹൈസ്‌കൂള്‍ അധ്യാപകര്‍/തത്തുല്യപദവിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും, എന്യൂമറേറ്റര്‍മാരായി പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍/ തത്തുല്യപദവിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തും. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ആയിരിക്കും 2021 സെന്‍സസിന്റെ സംസ്ഥാന നോഡല്‍ ഓഫീസര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kasaragod, Kerala, Cencus, Teachers, Planing officer, Information officer,Census 2021: First phase will be started on 2020 April 15th