ന്യൂഡല്‍ഹി: (www.kasargodvartha.com 26.12.2019) രാജ്യത്ത് പൗരത്വ പട്ടികയില്‍ നിന്ന് പുറത്താകുന്നവരെ പാര്‍പ്പിക്കാന്‍ തടങ്കല്‍പാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. തടങ്കല്‍പാളയങ്ങളെ കുറിച്ച് ആര്‍എസ്എസിന്റെ പ്രധാനമന്ത്രി കളളം പറയുകയാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
അസമിലെ തടങ്കല്‍പാളയത്തിന്റെ മൂന്നില്‍ രണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് രാഹുലിന്റെ ട്വീറ്റ് പുറത്ത് വരുന്നത്.

46 കോടി രൂപ ചെലവിലാണ് അസമിലെ മാറ്റിയയില്‍ തടങ്കല്‍പാളയം നിര്‍മ്മിക്കുന്നത്. ഏകദേശം 3,000 പേരെ ഇവിടെ പാര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 15 നിലകളുള്ള കെട്ടിടമാണ് പണിയുന്നത്. ഇതില്‍ 13 നിലകള്‍ പുരുഷന്‍മാര്‍ക്കും രണ്ട് നിലകള്‍ സ്ത്രീകള്‍ക്കുമാണുള്ളത്. 2018ലാണ് തടങ്കല്‍പാളയം പണിയുന്നതിന് ആഭ്യന്തരമന്ത്രാലയം പണം അനുവദിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, New Delhi, Narendra-Modi, Rahul_Gandhi, RSS, CAA: Rahul rejects Narendra Modi statement