Join Whatsapp Group. Join now!
Aster MIMS 10/10/2023

കര്‍ഫ്യൂ ലംഘിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; ഇന്ത്യയെ പാകിസ്ഥാന്റെ ഹിന്ദുത്വ പതിപ്പാക്കി മാറ്റാന്‍ അനുവദിക്കില്ല: ബിനോയ് വിശ്വം എംപി

താനും ഏഴ് സിപിഐ നേതാക്കളും കര്‍ഫ്യൂ ലംഘിച്ചത് മംഗളൂരുവിലെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ഇന്ത്യയെ പാകിസ്ഥാന്റെ news, Kerala, Karnataka, Mangalore, CPI, kasaragod, Government, BJP, Media worker, CAA protest: Binoy Viswam, Seven other CPI workers detained for defying curfew in Mangaluru
കാസര്‍കോട്: (www.kasargodvartha.com 21.12.2019) താനും ഏഴ് സിപിഐ നേതാക്കളും കര്‍ഫ്യൂ ലംഘിച്ചത് മംഗളൂരുവിലെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ഇന്ത്യയെ പാകിസ്ഥാന്റെ ഹിന്ദുത്വ പതിപ്പാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും സിപിഐ ദേശീയസെക്രട്ടറിയേറ്റംഗവും എംപിയുമായ ബിനോയ് വിശ്വം വ്യക്തമാക്കി. മംഗളുരുവില്‍ കര്‍ഫ്യൂ ലംഘിച്ചതിനെ തുടര്‍ന്ന് പൊലിസ് കസ്റ്റഡിയിലെടുത്ത ബിനോയ് വിശ്വത്തെ കേരളാ പൊലിസിനു കൈമാറിയശേഷം കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി സര്‍കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ തുറന്നു കാട്ടാനാണ് കര്‍ഫ്യൂ ലംഘിച്ചത്. എന്തും നേരിടാനാണ് ഞങ്ങള്‍ ഒരുങ്ങിയത്. ഹിന്ദു മുസ്ലിം മൈത്രിക്ക് വേണ്ടിയാണ് നിയമം ലംഘിച്ചത്. മംഗളുരു ശ്മശാന മൂകമാണ്. ശത്രുസൈന്യം കീഴടക്കിയ പിശാചു ബാധിച്ച നഗരമായി മംഗളൂരു മാറികഴിഞ്ഞു. ഈ സത്യം ജനങ്ങളെ അറിയിക്കാന്‍ ചെന്ന കേരളത്തിലെയും ഹൈദരാബാദിലെയും മാധ്യമ പ്രവര്‍ത്തകരോട് പൈശാചികമായി പെരുമാറുകയായിരുന്നു. ഇത് ഭീരുത്വമാണ്. ആര്‍.എസ്.എസ് സര്‍ക്കാര്‍ ഭീരുക്കളെ പോലെയാണ് മധ്യമ പ്രവര്‍ത്തകരോട് പെരുമാറിയതെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു.

മംഗളൂരുവില്‍ ജനങ്ങള്‍ ഭയചകിതരാണ്. ഭാവിയെപറ്റി ആശങ്കയിലാണ്. കാമ്പസ് നീറിപുകയുകയാണ്. ഈ അവസ്ഥയില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മിണ്ടാതിരിക്കാനാവില്ല. അതുകൊണ്ട് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ തീരുമാന പ്രകാരം ഞങ്ങള്‍ ബോധപൂര്‍വം കര്‍ഫ്യൂ ലംഘിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സിപിഐയുടെ തെരഞ്ഞെടുക്കെപ്പട്ട 50 പേരാണ് പ്രതിഷേധത്തിന് ഇറങ്ങിയത്. പലേടത്തും ക്യാമ്പ് ചെയ്തു. യദ്യൂരപ്പ മംഗളുരുവില്‍ വരുന്ന സമയത്ത് കര്‍ഫ്യൂ ലംഘിക്കാനാണ് തീരുമാനം. അതിനായിപുറപ്പെട്ട പലരെയും പൊലിസ് പലയിടത്തും തടഞ്ഞു. ഒരാളെങ്കിലും എത്തിയാല്‍ അറസ്റ്റ് വരിക്കണമെന്ന് തീരുമാനിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

മംഗളൂരുവില്‍ എട്ടുപേര്‍ക്കാണ് ഒത്തുകൂടാന്‍ കഴിഞ്ഞത്. പ്രതിഷേധം ശ്രദ്ധിക്കാന്‍ നഗരത്തിലുണ്ടായിരുന്നില്ല. ആദ്യം കുറെ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു. പിന്നീട് പൊലിസ് എത്തി ആദ്യം ബലപ്രയോഗത്തിന് ശ്രമിച്ചു. കൈപിടിച്ച് വളക്കുക, അമര്‍ത്തുക എന്നിങ്ങനെയുള്ള പരിപാടികള്‍ നോക്കി. ബലം പ്രയോഗിക്കുന്നത് തെറ്റാണെന്നും തങ്ങള്‍ സമാധാനപരമായി സമരം ചെയ്യാന്‍ വന്നതാണെന്നും പറഞ്ഞു. താന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ദേശീയ സെക്രട്ടറിയും എംപിയുമാണെന്നറിഞ്ഞപ്പോള്‍ ബലപ്രയോഗം നിര്‍ത്തി. കൂടെയുളള വനിതാ സഖാകളെ തൊട്ടുപോകരുത് എന്നും അവരെ അറസ്റ്റ് ചെയ്യണമെങ്കില്‍ വനിതാ പൊലിസ് വേണമെന്നും പറഞ്ഞു. അങ്ങനെ വനിതാ പൊലിസ് എത്തിയതായി ബിനോയ് വിശ്വം അറിയിച്ചു.

മഞ്ചേശ്വരത്ത് സ്വീകരിക്കാനെത്തിയവരില്‍ സി.പി.എമ്മിന്റെ സഖാക്കളും മുസ്ലിം ലീഗ് പ്രവര്‍ത്തകരുമുണ്ടായിരുന്നു. ആദ്യത്തെ അവരുടെ ബലപ്രയോഗം കഴിഞ്ഞ ശേഷം ബാര്‍കെ പൊലിസ്സ്‌റ്റേഷനില്‍ വെള്ളവും ലഘുഭക്ഷണവും നല്‍കി. പൊലിസ് പിന്നീട് മാന്യമായി പെരുമാറിയെന്നും ബിനോയ് വിശ്വം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, Karnataka, Mangalore, CPI, kasaragod, Government, BJP, Media worker, CAA protest: Binoy Viswam, Seven other CPI workers detained for defying curfew in Mangaluru