കാസര്‍കോട്: (www.kasargodvartha.com 18.12.2019) നഗരസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. 21ാം വാര്‍ഡായ ഹൊന്നമൂലയില്‍ ലീഗിനെ അട്ടിമറിച്ച് സ്വതന്ത്രസ്ഥാനാര്‍ത്ഥി കമ്പ്യൂട്ടര്‍ മൊയ്തീന് ഉജ്വല വിജയം നേടി. 22ാം വാര്‍ഡായ തെരുവത്ത് മുസ്ലിം ലീഗ് നിലനിര്‍ത്തി. രാവിലെ 10.30 മണിയോടെയാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായത്.
തെരുവത്ത് 175 വോട്ടിനാണ് എല്‍ഡിഎഫിന്റെ ബിന്ദുവിനെ പരാജയപ്പെടുത്തി മുസ്ലിം ലീഗിലെ റീത്ത വിജയിച്ചത്. റീത്തയ്ക്ക് 321 വോട്ടും ബിന്ദുവിന് 146 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിക്ക് വെറും മൂന്ന് വോട്ടാണ് സമ്പാദ്യം.
ഹൊന്നമൂലയില്‍ 141 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച കമ്പ്യൂട്ടര്‍ മൊയ്തീന്‍ ലീഗിലെ അബ്ദുല്‍ മുനീറിനെ പരാജയപ്പെടുത്തിയത്. കമ്പ്യൂട്ടര്‍ മൊയ്തീന് 492 വോട്ടും മുനീറിന് 351 വോട്ടുമാണ് ലഭിച്ചത്. സ്വതന്ത്രര്‍ക്ക് യഥാക്രമം 1, 2 വോട്ടുകള്‍ ലഭിച്ചു.
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് ഹൊന്നമൂലയില്‍ കമ്പ്യൂട്ടര്‍ മൊയ്തീന്‍ തട്ടിയെടുത്തത്. കഴിഞ്ഞ തവണ 56 വോട്ടിന് പരാജയപ്പെട്ട മൊയ്തീന് ഇത്തവണത്തെ വിജയം മധുരപ്രതികാരമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, kasaragod, Kerala, by-election, winners, Muslim-league,Bye Election: Counting completed
< !- START disable copy paste -->