Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉള്ളിവില ഡബിള്‍ സെഞ്ച്വുറിയടിച്ചു; പൂഴ്ത്തിവെച്ചതായി സംശയം; മൊത്തക്കച്ചവട ഗോഡൗണുകളില്‍ വ്യാപക റെയ്ഡ്

രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു. പലയിടത്തും വില 200ലെത്തി. കര്‍ണാടകയില്‍ യശ്വന്ത്പൂര്‍, ഹബ്ബള്ളി എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരില്‍ ഉള്ളി വില കിലോഗ്രാമിന് 200 രൂപയാണ്Mangalore, National, news, Karnataka,
മംഗളൂരു:(www.kasargodvartha.com 07.12.2019) രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു. പലയിടത്തും വില 200ലെത്തി. കര്‍ണാടകയില്‍ യശ്വന്ത്പൂര്‍, ഹബ്ബള്ളി എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരില്‍ ഉള്ളി വില കിലോഗ്രാമിന് 200 രൂപയാണ്. കേരളത്തല്‍ 150 മുതല്‍ 175 രൂപ വരെയാണ് വില. തമിഴ്‌നാട്ടില്‍ വിവിധ സ്ഥലങ്ങളില്‍ 140 മുതല്‍ 170 രൂപ വരെ യാണ് വില.


കര്‍ണാടകയില്‍ വിലക്കയറ്റത്തെ തുടര്‍ന്ന് തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്ന് ഉള്ളി മംഗളൂരു തുറമുഖം വഴി ഇറക്കുമതി ചെയ്ത് കര്‍ണാടകയിലെ വിവിധയിടങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. 50 ടണ്‍ ഉള്ളിയാണ് കപ്പല്‍ മാര്‍ഗം കഴിഞ്ഞ ദിവസം എത്തിയത്. ക്ഷാമം രൂക്ഷമായതോടെയാണിത്. മുംബൈയിലെ ഏജന്‍സി വഴിയാണ് ഉള്ളിയെത്തിയത്. ഉത്തരേന്ത്യയില്‍ നിന്ന് എത്തുന്ന ഉള്ളിയേക്കാള്‍ വലുപ്പം കൂടുതലുള്ളതാണ് തുര്‍ക്കി ഉള്ളി. ക്ഷാമം തുടരുകയാണെങ്കില്‍ കൂടുതല്‍ ഉള്ളി എത്തിക്കുമെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു.

വിതരണത്തിലുണ്ടായിരിക്കുന്ന കനത്ത ഇടിവാണ് വില വര്‍ധനവിന് കാരണമെന്നാണ് വിലയിരുത്തുന്നത്. അതേസമയം മാര്‍ക്കറ്റില്‍ മനപ്പൂര്‍വം വിലക്കയറ്റമുണ്ടാക്കാനായി മൊത്തക്കച്ചവടക്കാര്‍ ഉള്ളി പൂഴ്ത്തിവെച്ചതായി സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ മൊത്തക്കച്ചവട ഗോഡൗണുകളില്‍ സംസ്ഥാന സര്‍ക്കാര്‍ റെയ്ഡ് നടത്തുന്നുണ്ട്. വെള്ളിയാഴ്ച വരെ 150ലേറെ റെയ്ഡുകള്‍ നടത്തിക്കഴിഞ്ഞു.

ചെന്നൈ കോയമ്പേട് മൊത്ത വിതരണ കേന്ദ്രത്തില്‍ സവാളയ്ക്കു കിലോ 140 ഉം ചെറിയ ഉള്ളി കിലോയ്ക്കു 160 ഉം ആണ് വില. 50% ലോഡ് നാസിക്കില്‍ നിന്നും ബാക്കിയുള്ളതു തെലങ്കാനയില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണു സാധാരണ വരാറുള്ളത്. എന്നാല്‍ നാസിക്കില്‍ നിന്ന് 20% ലോഡ് മാത്രമേ ഇപ്പോള്‍ വരുന്നുള്ളൂ. ദിവസേന 80 ട്രക്ക് ലോഡ് ഉള്ളി വരുന്നത് ഇപ്പോള്‍ 35 ട്രക്ക് ആയി കുറഞ്ഞു. ഓരോ ട്രക്കിലും 20 ടണ്‍ ഉള്ളി ആണ് ഉണ്ടാവുക.

വില അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരും ഇടപെടുന്നുണ്ട്. ഇറക്കുമതി നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ അമിത്ഷാ അധ്യക്ഷനായ മന്ത്രിതല ഉപസമിതി യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍ ഇറക്കുമതി വര്‍ധിപ്പിക്കുന്നത് കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിവെച്ചേക്കുമെന്നാണ് അറിയുന്നത്.

ഈജിപ്തില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും 21,000 ടണ്‍ ഉള്ളിയാണ് ഇറക്കുമതി ചെയ്യാന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ജനുവരി പകുതിയോടെ മാത്രമേ ഇന്ത്യയില്‍ എത്തുകയുള്ളൂവെന്ന് കണ്‍സ്യൂമര്‍ അഫേഴ്‌സ് സെക്രട്ടറി അറിയിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എംഎംടിസി വഴിയാണ് ഉള്ളി ഇറക്കുമതി ചെയ്യാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നത്.

പൂഴ്ത്തിവെപ്പ് തടയാനായി ചെറുകിട വന്‍കിട വ്യാപാരികള്‍ക്ക് സംഭരിക്കാവുന്ന പരമാവധി സ്റ്റോക്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായും സെക്രട്ടറി സമിതിയെ അറിയിച്ചു. പ്രത്യേക സാഹചര്യത്തില്‍ ചെറുകിട വ്യാപാരികള്‍ക്ക് അഞ്ച് ടണ്ണും വന്‍കിട വ്യാപാരികള്‍ക്ക് 25 ടണ്‍ ഉള്ളിയും മാത്രമേ സംഭരിക്കാനാകൂ. ഉള്ളി വില കുറയാത്ത സാഹചര്യത്തില്‍ എംഎംടിസി വഴി 4,000 ടണ്‍ ഉള്ളിക്ക് കൂടിയുള്ള അധികം കരാര്‍ നല്‍കിയിട്ടുണ്ട്. ഉള്ളി വിലയില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധം ഉയരുന്നതും സര്‍ക്കാരിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തുന്നുണ്ട്.

അതേസമയം സവാളവില ഉപയോക്താക്കളുടെ കണ്ണെരിയിക്കുമ്പോഴും സവാള കര്‍ഷകന് തുച്ഛമായ വില മാത്രമാണ് ലഭിക്കുന്നത്. വിപണിയില്‍ ഒരു കിലോ സവാളയുടെ വില ശരാശരി 140 രൂപയിലെത്തിനില്‍ക്കെ, കര്‍ഷകനു ലഭിക്കുന്നത് കേവലം 30 രൂപ മാത്രമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സവാള കൃഷി ചെയ്യുന്ന സ്ഥലമായ നാസിക്കിലാണ് ഈ സ്ഥിതി. വിപണിയിലെ വില വര്‍ധനയ്ക്ക് ആനുപാതികമായി കര്‍ഷകര്‍ക്കു വില ലഭിക്കാതെ വരുമ്പോള്‍ നേട്ടം കൊയ്യുന്നത് ഇടനിലക്കാരാണ്.

നാസിക്കിലെ ലസല്‍ഗാവാണ് ഏഷ്യയിലെ ഏറ്റവും വലിയ സവാള മൊത്തവിപണി. മുന്‍വര്‍ഷങ്ങളില്‍ ഒരു രൂപയില്‍ താഴെ വരെ ഒരു കിലോ സവാളയ്ക്കു കര്‍ഷകര്‍ക്കു ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 30 രൂപയെന്നത് വലിയ തുകയാണ്. എന്നാല്‍ വലിയ തുക ലഭിക്കുന്ന സാഹചര്യം വന്നപ്പോള്‍ വിളവ് ഇല്ലെന്ന സ്ഥിതിയും ഉണ്ട്. അതിനാല്‍, വിലവര്‍ധനയുടെ നേട്ടം കാര്യമായി കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല.

മഴ മുതല്‍ ഇടനിലക്കാര്‍ വരെയാണ് കര്‍ഷകരെ ചതിച്ചത്. കാലം തെറ്റി പെയ്ത മഴയില്‍ കൃഷി നശിച്ചതാണ് സവാള ക്ഷാമത്തിനും വിലക്കയറ്റത്തിനും പ്രധാന കാരണം. ആവശ്യക്കാര്‍ ഏറിയിരിക്കെ പാകമാവാത്ത സവാള പറിച്ചു കയറ്റിവിടുകയാണു കര്‍ഷകര്‍. 'പല സമയത്ത് പല വിലയാണ് ലഭിക്കുന്നത്. നേട്ടം ഏറെയും ഇടനിലക്കാര്‍ക്ക് മാത്രമാണ്. വരള്‍ച്ച, പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥ വ്യതിയാനം തുടങ്ങി പല വെല്ലുവിളികള്‍ മറികടന്നാണ് കൃഷി ചെയ്യുന്നത്. സവാള സംഭരണ സംവിധാനത്തിന്റെ ഗുണം വന്‍കിട കര്‍ഷകര്‍ക്കാണു ലഭിക്കുകയെന്നും ചെറുകിട കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുകയാണെന്നും കര്‍ഷകര്‍ പറയുന്നു.

keywords:Mangalore, National, news, Karnataka, Kerala, Vegitable, Bengaluru: No respite in sight - Onion price continues to soar, reaches Rs 200 mark