city-gold-ad-for-blogger
Aster MIMS 10/10/2023

ബേക്കല്‍ പാലം അപകടാവസ്ഥയില്‍; അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം

ബേക്കല്‍: (www.kasargodvartha.com 04.12.2019) കാസര്‍കോട്-പള്ളിക്കര-കാഞ്ഞങ്ങാട് തീരദേശത്തെ പ്രധാന റോഡായ പള്ളിക്കര കെഎസ്ടിപി റോഡില്‍ ബേക്കല്‍ ജംഗ്ഷന് തൊട്ടുമുമ്പുള്ള കോണ്‍ഗ്രീറ്റ് പാലം തകര്‍ന്ന് അപകടാവസ്ഥയില്‍. ചരക്ക് ലോറികളടക്കം കടന്നു പോകുന്ന പാലത്തിന്റെ കോണ്‍ക്രീറ്റ് പാളികളും മുകളിലെ ടാറിങ്ങും ഇളകി മാറിയതോടെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.പാലത്തിലൂടെയുള്ള ചെറിയ വാഹന ഗതാകത സൗകര്യം പോലും അസഹനീയമായതായി യാത്രക്കാര്‍ പറയുന്നു. കുണ്ടും കുഴിയും നിറഞ്ഞ പാലത്തിനു മുകളിലൂടെ ലോറികളടക്കമുള്ള ഹെവി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലത്തിനു അനക്കം സംഭവിക്കുന്നതായും ശബ്ദങ്ങള്‍ കേള്‍കാറുണ്ടെന്നും പരിസര വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

ബേക്കല്‍ പാലം അപകടാവസ്ഥയില്‍; അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം

ഉത്തരകേരളത്തിലെ ഏറ്റവും വലിയതും ജനത്തിരക്കേറിയതുമായ ടൂറിസം സ്‌പോര്‍ട്ടായ ബേക്കല്‍ കോട്ടയിലേക്കും പള്ളിക്കര ബീച്ചിലേക്കുമുള്ള ആയിരകണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. നിരവധി ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ക്കും പുറമെ നൂറുകണക്കിന് ഹെവി വാഹനങ്ങളും ചരക്കു ലോറികളും ഈ പാത ഉപയോഗിക്കുന്നു.

ബേക്കല്‍ പാലം അപകടാവസ്ഥയില്‍; അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം

നേരത്തെ തന്നെ റോഡില്‍ ട്രാഫിക് സംവിധാനം ശാസ്ത്രീയ രീതിയില്‍ അല്ലാത്തതിനാലും സ്പീഡ് അനിയന്ത്രിതമായതിനാലും നിരവധി അപകട മരണങ്ങളാണ് കെഎസ്ടിപി റോഡില്‍ ഉണ്ടായത്. ഇപ്പോള്‍ ഇതേ റോഡില്‍ ബേക്കല്‍ പാലത്തിന്റെ അപകടാവസ്ഥ കൂടി ആയതോടെ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഐഎന്‍എല്‍ കാസര്‍കോട് ജില്ലാ-മണ്ഡലം നേതാക്കള്‍ നേരിട്ടെത്തി സ്ഥലം സന്ദര്‍ശിച്ചു. പാലത്തിന്റെ അപകടാവസ്ഥ വിവരിച്ചും അടിയന്തിര നടപടി ആവശ്യപ്പെട്ടും ഐഎന്‍എല്‍ നേതൃത്വം കെഎസ്ടിപി അധികാരികള്‍ക്ക് പരാതി നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, Kerala, kasaragod, Bekal, Road, Pallikara, Bridge, Vehicles, Bekal Bridge under Bad conditions; Officials take action immediately

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL