Join Whatsapp Group. Join now!
Aster MIMS 10/10/2023

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആള്‍ക്കൂട്ടാക്രമണം: ജില്ലാ പരിസ്ഥിതി സമിതി പ്രതിഷേധിച്ചു

കാറടുക്ക പഞ്ചായത്തിലെ ആദൂര്‍ വില്ലേജില്‍ മിഞ്ചിപ്പദവിലെ 7-ാം വാര്‍ഡിലെ അനധികൃത ക്വാറിയെ പറ്റി അന്വേഷിക്കാന്‍ പോയ വനിതകളടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന karadukka, Kerala, news, kasaragod, Attack, Inauguration,attacks on environmentalists
കാസര്‍കോട്: (kasargodvartha.com 28.12.2019) കാറടുക്ക പഞ്ചായത്തിലെ ആദൂര്‍ വില്ലേജില്‍ മിഞ്ചിപ്പദവിലെ 7-ാം വാര്‍ഡിലെ അനധികൃത ക്വാറിയെ പറ്റി അന്വേഷിക്കാന്‍ പോയ വനിതകളടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആള്‍ക്കൂട്ടാക്രമണത്തില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് ജില്ലാ പരിസ്ഥിതി സമിതി പ്രതിഷേധ പ്രകടനം നടത്തി. കുന്നുവയല്‍ സംരക്ഷണ സമിതി പ്രസിഡന്റ് പി കൃഷ്ണന്‍, ജില്ല പരിസ്ഥിതി സമിതി പ്രസിഡന്റ് വി.കെ വിനയന്‍, സെക്രട്ടറി അഡ്വ: ടി.വി രാജേന്ദ്രന്‍ എന്നിവരെ തടഞ്ഞ് വച്ച് ഹര്‍ഷ, റഷീദ്, ആലി കുഞ്ഞി എന്നിവരെ നൂറ്റന്‍പതോളം വരുന്ന ആള്‍ക്കൂട്ടം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ജില്ല കമ്മറ്റി അംഗം വിജയലക്ഷി ടീച്ചറെയും മര്‍ദിച്ചു.

കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രകടനത്തില്‍ പ്രമുഖര്‍ പങ്കെടുത്തു. സമാപന യോഗം കവി പ്രേമചന്ദ്രന്‍ ചോമ്പാല ഉദ്ഘാടനം ചെയ്തു. വിനോദ് രാമന്തളി, അഡ്വ. ടി.വി രാജേന്ദ്രന്‍, മേരി വാഴയില്‍, അഡ്വ. ഇ.വി കൃഷ്ണന്‍, മോഹനന്‍ മാങ്ങാട്, സുകുമാരന്‍ മാസ്റ്റര്‍, അബ്ദുള്‍ ഖാദര്‍ ചട്ടഞ്ചാല്‍, ശ്രീനാഥ് ചീമേനി, റിയാസ് എന്‍.എം, ഫാറൂഖ്, ഭരതന്‍ പള്ളഞ്ചി, പി.കെ ലാല്‍, ജിജു പടന്നക്കാട്, നിശാന്ത് പരിയാരം, നൗഷാദ് പി.കെ, ഇ. തമ്പാന്‍, ദാമോദരന്‍, മുഹമ്മദ് ആനബാഗിലു, ദാമോദരന്‍, പി.കെ കുമാരന്‍ മാസ്റ്റര്‍, റഹീം കുണ്ടം കുഴി തുടങ്ങിയവര്‍ സംസാരിച്ചു. കൃഷ്ണന്‍ പുല്ലുര്‍ അധ്യക്ഷത വഹിച്ചു. പവിത്രന്‍ തോയമ്മല്‍ സ്വാഗതവും, രാമകൃഷ്ണന്‍ വാണിയമ്പാറ നന്ദിയും പറഞ്ഞു.

karadukka, Kerala, news, kasaragod, Attack, Inauguration,attacks on environmentalists

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: karadukka, Kerala, news, kasaragod, Attack, Inauguration,attacks on environmentalists