city-gold-ad-for-blogger
Aster MIMS 10/10/2023

നിരവധി വിസ തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റില്‍; പിടിയിലായത് കല്യാണ വീട്ടില്‍ വെച്ച്

ചിറ്റാരിക്കാല്‍: (www.kasargodvartha.com 05.11.2019) നിരവധി വിസ തട്ടിപ്പ് കേസില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശിയെ ചിറ്റാരിക്കാല്‍ പോലീസ് കുന്നുംകൈയിലെ കല്യാണവീട്ടില്‍ വെച്ച് പിടികൂടി. മട്ടന്നൂര്‍ കാവുപടിയിലെ മുഹമ്മദലിയെ (44) യാണ് ചിറ്റാരിക്കാല്‍ എസ് ഐ കെ പി വിനോദ്കുമാറും സംഘവും നാടകീയമായി കുടുക്കിയത്. കുന്നുംകൈയിലെ ഭാര്യാ ഗൃഹത്തില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്ന വിവരം മണത്തറിഞ്ഞ ചിറ്റാരിക്കാല്‍ പോലീസ് വേഷം മാറിയെത്തിയാണ് മുഹമ്മദലിയെ കുടുക്കിയത്.

  നിരവധി വിസ തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റില്‍; പിടിയിലായത് കല്യാണ വീട്ടില്‍ വെച്ച്

കണ്ണൂര്‍, കാസര്‍കോട്, വയനാട് ഉള്‍പ്പെടെ നിരവധി ജില്ലകളില്‍ മുഹമ്മദലിക്കെതിരെ വിസ തട്ടിപ്പ് കേസ് നിലവിലുണ്ട്. നിരവധി പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിസ നല്‍കാമെന്നേറ്റ് മുഹമ്മദലി തട്ടിയെടുത്തതിരുന്നതായി പോലീസ് പറഞ്ഞു. ചിറ്റാരിക്കലില്‍ മാത്രം രണ്ട് കേസുകള്‍ നിലവിലുണ്ട്. നേരത്തേ ഗള്‍ഫിലായിരുന്ന മുഹമ്മദലി അടുത്ത കാലത്താണ് തിരിച്ചെത്തിയത്. മുഹമ്മദലിക്കെതിരെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച് വാറണ്ടും നിലവിലുണ്ടായിരുന്നു.

കേസിലകപ്പെട്ടതോടെ കുന്നുംകൈയിലെ ഭാര്യാഗൃഹത്തിലേക്ക് രാത്രി കാലങ്ങളില്‍ മാത്രമായിരുന്നു മുഹമ്മദലി എത്തിയിരുന്നത്. പുലര്‍ച്ചെ സ്ഥലം വിടുകയും ചെയ്യും. ഭാര്യാഗൃഹത്തിലെ കല്യാണചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് വേഷം മാറി ചിറ്റാരിക്കല്‍ പോലീസും കല്യാണ ചടങ്ങില്‍ പങ്കെടുക്കുകയും മുഹമ്മദലിയെ കുടുക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, Kannur, chittarikkal, Cheating, arrest, case, Marriage house, Visa cheating case accused arrested

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL