city-gold-ad-for-blogger
Aster MIMS 10/10/2023

ആ നാല് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുങ്ങി; സഹായ ഹസ്തവുമായി നീലേശ്വരത്തെ സ്നേഹദീപം കൂട്ടായ്മ പ്രവർത്തകർ

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 16.03.2021) കാസർകോട് വാർത്ത ഫലം കണ്ടു. ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടിയ  വെസ്റ്റ് എളേരി കരുവങ്കയത്തെ നാലു നിർധന  വിദ്യാർഥികൾക്ക് നീലേശ്വരത്തെ സ്നേഹദീപം കൂട്ടായ്മ പ്രവർത്തകർ ടെലിവിഷൻ നൽകും.
                                                                        
ആ നാല് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുങ്ങി; സഹായ ഹസ്തവുമായി നീലേശ്വരത്തെ സ്നേഹദീപം കൂട്ടായ്മ പ്രവർത്തകർ


നിർധന കുടുംബത്തിലെ കുട്ടികൾ നേരിടുന്ന ദുരിതം വിവരിച്ചു കാസർകോട് വാർത്ത നൽകിയ റിപോർട് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സ്നേഹദീപം കൂട്ടായ്മ പ്രവർത്തകർ ഓൺലൈൻ പഠനം സാധ്യമാക്കാൻ തയ്യാറായത്.

ഏറ്റവും പുതിയ മോഡൽ എൽ ഇ ഡി ടെലിവിഷൻ അടുത്ത ദിവസം കുട്ടികളുടെ വീട്ടിൽ എത്തിച്ചു നൽകുമെന്ന് സ്നേഹദീപം കൂട്ടായ്മ ചെയർമാൻ സുരേഷ് വൈറ്റ് ലില്ലി അറിയിച്ചു. സ്നേഹദീപം കൂട്ടായ്മ പ്രവർത്തകർ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.

നീലേശ്വരത്തെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാർ മാത്രം അടങ്ങിയ ആളുകളുടെ കൂട്ടായ്മയാണ് സ്നേഹ ദീപം. ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനാണ്  ഇവർ പ്രാമുഖ്യം  നൽകുന്നത്.

അതേസമയം തന്നെ അബുദബിയിൽ ജോലി ചെയ്യുന്ന വെസ്റ്റ്‌ എളേരി വരക്കാട് സ്വദേശി വരുൺ രാജ് കുട്ടിക്കൾക്ക് സ്മാർട് ഫോൺ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ  ബന്ധു മുഖേന ഇദ്ദേഹം മൊബൈൽ ഫോൺ കുട്ടികൾക്ക് കൈമാറും.

കാസർകോട് വാർത്ത നൽകിയ റിപോർട്:
https://www.kasargodvartha.com/2021/06/four-students-suffer-from-lack-of.html

Keywords:  Vellarikundu, Kasaragod, Kerala, News, Helping hands, KasargodVartha, Report, Nileshwaram, Students, Top-Headlines, Four children were facilitated to study online; Snehadeepam activists in Neeleswaram with a helping hand.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL