പോലീസിനെ കബളിപ്പിച്ച് കടന്നു കളയാന്‍ ശ്രമം; മതില്‍കെട്ടിനകത്തേക്ക് ഓടിച്ചു കയറ്റിയ രണ്ടു സ്‌കൂട്ടറുകള്‍ പോലീസ് പൊക്കി

കാസര്‍കോട്: (www.kasargodvartha.com 10.11.2019) പോലീസിനെ കബളിപ്പിച്ച് കടന്നു കളയാന്‍ ശ്രമിച്ച ശേഷം മതില്‍കെട്ടിനകത്തേക്ക് ഓടിച്ചു കയറ്റിയ രണ്ടു സ്‌കൂട്ടറുകള്‍ പോലീസ് പൊക്കി. വാഹനങ്ങളെ തന്ത്രപൂര്‍വം പിന്തുടര്‍ന്ന ശേഷമാണ് പോലീസ് പിടികൂടിയത്.

എംജി റോഡില്‍ വെച്ചാണ് പോലീസിനെ കണ്ടതോടെ യുവാക്കള്‍ ഓടിച്ച രണ്ടു സ്‌കൂട്ടറുകള്‍ പോലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞത്. ശേഷം തീയറ്റര്‍ മതില്‍കെട്ടിനകത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അവിടെ സ്‌കൂട്ടറുകള്‍ പാര്‍ക്കു ചെയ്ത ശേഷം യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമം കാണിച്ചതായി സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായും പോലീസ് പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Police, kasaragod, Kerala, custody, Bike, two scooter taken into police custody
Previous Post Next Post