city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവം: നാടിനുത്സവമായി 'കൊട്ടും വരയും'

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.11.2019) സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോട് ആതിഥ്യമരുളുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിളംബരമായി പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച 'കൊട്ടും വരയും' നാടിനുത്സവമായി. 60ാമത് കലോത്സവത്തിന് ജില്ലയിലെ 60 പ്രമുഖ ചിത്രകാരന്മാരും മേളപെരുമയിലൂടെ സംസ്ഥാനത്ത് ശ്രദ്ധേയനായ വാദ്യരത്‌നം മടിയന്‍ രാധാകൃഷ്ണ മാരാരും ശിഷ്യന്മാരും ഒരേസമയത്ത് ചിത്രം വരച്ചതും താള വിസ്മയം തീര്‍ത്തതും കാഞ്ഞങ്ങാടിന് പുതിയൊരനുഭവമായി.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: നാടിനുത്സവമായി 'കൊട്ടും വരയും'

സംസ്ഥാന സ്‌കൂള്‍ കലോത്സവം: നാടിനുത്സവമായി 'കൊട്ടും വരയും'

കാഞ്ഞങ്ങാട് അലാമിപളളിയിലെ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച 'കൊട്ടും വരയും' പ്രചാരണ പരിപാടി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: നാടിനുത്സവമായി 'കൊട്ടും വരയും'

സംസ്ഥാന സ്‌കൂള്‍ കലോത്സവം: നാടിനുത്സവമായി 'കൊട്ടും വരയും'

കാസര്‍കോട്് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കാസര്‍കോട്് ഡിഡിഇ പുഷ്പ, പബ്ലിസിറ്റി കണ്‍വീനര്‍ ജിജി തോമസ്, പബ്ലിസിറ്റി വൈസ് ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട്, സി പി ഫൈസല്‍ മുഹമ്മദ് മുറിയനാവി (സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍), ഭഗീരഥി (സ്റ്റാന്‍ഡിംഗ് കമ്മിറ്റി), ഗംഗാ രാധാകൃഷ്ണന്‍ (സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍), പ്രസ് ഫോറം പ്രസിഡണ്ട് ഇ വി ജയകൃഷ്ണന്‍, ഡോ ബാലന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍, യതീഷ് കുമാര്‍ റായി (എ ഇ ഒ കുമ്പള), ജയരാജ് പി വി (എ ഇ ഒ ഹോസ്ദുര്‍ഗ്), വിജയ്കുമാര്‍ എസ് എസ് കെ (ജില്ലാ പ്രോജക്ട് ഓഫീസര്‍), ശശിധരന്‍ (ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍,), സദാശിവന്‍ (കണ്‍വീനര്‍ മീഡയാ കമ്മിറ്റി ) എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: നാടിനുത്സവമായി 'കൊട്ടും വരയും'

സംസ്ഥാന സ്‌കൂള്‍ കലോത്സവം: നാടിനുത്സവമായി 'കൊട്ടും വരയും'

ചിത്രരചനയ്ക്ക് പ്രമുഖ ചിത്രകാരന്മാരായ 1987-88ലെ സംസ്ഥാന കലോത്സവ കലാതിലകം സബീന, ഇ വി അശോകന്‍, ചിത്രന്‍ കുഞ്ഞിമംഗലം, രവി മാസ്റ്റര്‍ പിലിക്കോട്, പ്രഭന്‍ നീലേശ്വരം, ശ്യാമ ശശി, എരിപുറം മുഹമ്മദ്, സുകു പള്ളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാദ്യരത്‌നം രാധാകൃഷ്ണ മാരാരെയും ചിത്രകാരി സബീനനെയും ചടങ്ങില്‍ ആദരിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവം: നാടിനുത്സവമായി 'കൊട്ടും വരയും'

Keywords:  Kerala, news, kasaragod, Kanhangad, Annual Fest, State school Kalotsavam: Kottum vayum became a festive occasion for Kanhangad

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL