city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഊര്‍ജിതമായ പ്രചാരണം നടത്താന്‍ മീഡിയ കമ്മിറ്റി യോഗത്തില്‍ തീരുമാനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഊര്‍ജിതമായ പ്രചാരണം നടത്താന്‍ മീഡിയ കമ്മിറ്റി യോഗത്തില്‍ തീരുമാനം. മുന്‍ സംസ്ഥാന പ്രതിഭകളെ പങ്കെടുപ്പിച്ച് മെഗാ ഷോയും നടത്തും.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മീഡിയ കമ്മിറ്റിയുടെ വിപുലീകരിച്ച യോഗം ചേര്‍ന്നു. നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. മീഡിയ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു.

കമ്മിറ്റി പ്രവര്‍ത്തനം സജീവമാക്കാന്‍ കോര്‍ കമ്മിറ്റി രൂപീകരിച്ചു. ടി എ ഷാഫി, സണ്ണി ജോസഫ്, അരവിന്ദന്‍ മാണിക്കോത്ത്, ബഷീര്‍ ആറങ്ങാടി, മാനുവല്‍ കുറിച്ചിത്താനം, ടി മുഹമ്മദ് അസ്‌ലം, എസ് സുരേന്ദ്രന്‍, എന്‍ ഗംഗാധരന്‍, ജോയി മാരൂര്‍, അബ്ദുല്‍മുജീബ്, കെ വി ബൈജു എന്നിവരാണ് കോര്‍ കമ്മിറ്റി അംഗങ്ങള്‍.

മീഡിയ കമ്മിറ്റി വൈസ് ചെയര്‍മാന്മാര്‍: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മധുസൂദനന്‍, കെ വി പത്മേഷ്, ഇ വി ജയകൃഷ്ണന്‍, ടി കെ നാരായണന്‍, സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍: കെ വി ബൈജു, കണ്‍വീനര്‍: പ്രവീണ്‍, മീഡിയ സെന്റര്‍ കമ്മിറ്റി ചെയര്‍മാന്‍: പാക്കം മാധവന്‍, കണ്‍വീനര്‍: ഹരി എസ് കുമ്പള എന്നിവരെ തെരഞ്ഞെടുത്തു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മധുസൂദനന്‍, രാധാകൃഷ്ണന്‍ മാസ്റ്റര്‍, എ സലിം എന്നിവര്‍ സംസാരിച്ചു. മീഡിയ കമ്മിറ്റി കണ്‍വീനര്‍ സദാശിവന്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ ഇ വി ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഊര്‍ജിതമായ പ്രചാരണം നടത്താന്‍ മീഡിയ കമ്മിറ്റി യോഗത്തില്‍ തീരുമാനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, Kanhangad, State, Media worker, Committee, State Kalotsavam: media committee decided to strengthen the publicity campaign

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL