Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 'ദേശി' നാടകം അവതരിപ്പിക്കരുതെന്ന് ശശികല ടീച്ചര്‍

രാജ്യത്തിന്റെ മതേതര സ്വഭാവത്തിനും അഖണ്ഡതക്കും വിരുദ്ധമായതിനാല്‍ ദേശീ എന്ന നാടകത്തിന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ Kasaragod, Kerala, news, Top-Headlines, School-Kalolsavam, Sasikala teacher says to not perform 'desi' drama at state school festival
കാസര്‍കോട്: (www.kasargodvartha.com 26.11.2019) രാജ്യത്തിന്റെ മതേതര സ്വഭാവത്തിനും അഖണ്ഡതക്കും വിരുദ്ധമായതിനാല്‍ ദേശീ എന്ന നാടകത്തിന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണാനുമതി നല്‍കരുതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി ജില്ലാ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ശബരിമലയിലെ ആചാപാനുഷ്ഠാനങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും. വിശ്വാസിസമൂഹത്തിനൊപ്പം അവസാനം വരെയും ഹിന്ദു ഐക്യവേദി നിലകൊള്ളും. ബിന്ദു അമ്മിണിയെ ശബരിമലയില്‍ കയറ്റണമെന്ന് കോഴിക്കോട് ജില്ലയില്‍ പഠിപ്പുമുടക്ക് നടത്തി എസ് എഫ്ഐ പ്രഖ്യാപിക്കുമ്പോള്‍ സി പി എം അവരുടെ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണമെന്നും ശശികല പറഞ്ഞു.

ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് ഗോവിന്ദന്‍ മാഷ് അധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി ബാബു, സെക്രട്ടറി എ ശ്രീധരന്‍, ജനറല്‍ സെക്രട്ടറി കെ പി ഹരിദാസ്, ജില്ലാ രക്ഷാധികാരി എ കരുണാകരന്‍, ജനറല്‍ സെക്രട്ടറിമാരായ എസ് പി ഷാജി, രാജന്‍ മുളിയാര്‍, സംഘടനാ സെക്രട്ടറി കുഞ്ഞിരാമന്‍ കേളോത്ത്, ട്രഷറര്‍ വാമനാചാര്യ, മഹിളാ ഐക്യവേദി ജില്ലാ അധ്യക്ഷ സതികോടോത്ത്, സെക്രട്ടറി വാസന്തി കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, School-Kalolsavam, Sasikala teacher says to not perform 'desi' drama at state school festival
  < !- START disable copy paste -->