സന്തോഷ് ട്രോഫിയില്‍ ആറാടി കേരളം; കാസര്‍കോട്ടുകാരന്‍ വിഷ്ണു തുടങ്ങിവെച്ച 'വല നിറയ്ക്കല്‍' അവസാനിച്ചത് ഇഞ്ചുറി ടൈമില്‍; തമിഴ്‌നാടിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം ഫൈനലില്‍

സന്തോഷ് ട്രോഫിയില്‍ ആറാടി കേരളം; കാസര്‍കോട്ടുകാരന്‍ വിഷ്ണു തുടങ്ങിവെച്ച 'വല നിറയ്ക്കല്‍' അവസാനിച്ചത് ഇഞ്ചുറി ടൈമില്‍; തമിഴ്‌നാടിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം ഫൈനലില്‍

കോഴിക്കോട്: (www.kasargodvartha.com 09.11.2019) സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനലില്‍. തമിഴ്‌നാടിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ 24ാം മിനുട്ടില്‍ കാസര്‍കോട്ടുകാരന്‍ വിഷ്ണുവാണ് ആദ്യം ഗോള്‍വല ചലിപ്പിച്ചത്. പിന്നീട് 33, 42 മിനുട്ടുകളില്‍ ജിതിനും ഗോള്‍വല കുലുക്കിയതോടെ ആദ്യപകുതി പിരിയുമ്പോള്‍ തന്നെ കേരളം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലീഡ് ചെയ്തു.

രണ്ടാം പകുതിയിലും ആധിപത്യം സ്ഥാപിച്ച കേരളം നിശ്ചിത സമയത്ത് രണ്ടു ഗോളുകളും ഇഞ്ചുറി ടൈമിന്റെ നാലാം മിനുട്ടില്‍ എമില്‍ വക അവസാന ഗോളും കൂടിയായപ്പോള്‍ തമിഴ്‌നാട് ഗോളിയും പ്രതിരോധവും ഇഞ്ചിപ്പരുവത്തിലായി.

ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച കേരളം അന്ന് ആന്ധ്രയെ അഞ്ചു ഗോളിനു പരാജയപ്പെടുത്തിയിരുന്നു.

Keywords: Kerala, Kozhikode, news, Football, Top-Headlines, Santhosh Trophy: Kerala beats TN for 6-0.